ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മാളികപ്പുറത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. എന്തായിരിക്കും സിനിമ പറയാന്‍ പോകുന്ന കഥ എന്നൊരു ആകാംക്ഷ പ്രേക്ഷകരില്‍ സൃഷ്ടിക്കുന്ന തരത്തിലുള്ള ട്രെയിലറാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. അയ്യപ്പനെ കാണാന്‍ ആ?ഗ്രഹിച്ചിറങ്ങുന്ന ഒരു കൊച്ചു പെണ്‍കുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ചിത്രം ഈ മണ്ഡലകാലം തന്നെ തീയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എട്ട് വയസുകാരി കല്യാണിയുടെയും അവളുടെ സൂപ്പര്‍ ഹീറോയായ അയ്യപ്പന്റെയും കഥയാണ്'മാളികപ്പുറം. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദേവനന്ദയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാ?ഗതനായ വിഷ്ണു ശശി ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മാളികപ്പുറം ഒരു സിനിമ മാത്രമല്ല ഒരു നിയോഗം കൂടിയാണ് തനിക്കെന്ന് ട്രെയിലര്‍ പുറത്തുവിട്ട് ഉണ്ണിമുകുന്ദന്‍ കുറിച്ചു. മണ്ഡലകാലത്ത് തന്നെ ചിത്രം തീയേറ്ററിലെത്തുന്നത് അനുഗ്രഹമാണെന്നും നടന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത 'മാളികപ്പുറം' നിര്‍മ്മിച്ചത് ആന്റോ ജോസഫിന്റെ ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പളളിയുടെ കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ്. അഭിലാഷ് പിളളയുടേതാണ് തിരക്കഥ.ദേവനന്ദ, ശ്രീപഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. ഒപ്പം സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേഷ് പിഷാരടി തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ പന്തളം കൊട്ടാരം അംഗങ്ങള്‍ സന്ദര്‍ശിച്ചത് മുന്‍പ് വാര്‍ത്തയായിരുന്നു.