Latest News

ബീച്ച് സൈഡില്‍ അടുത്ത സുഹൃത്തുക്കള്‍ പങ്കെടുക്കുന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആണ് ഉദ്ദേശിക്കുന്നത്; തൂവൈള്ള ഗൗണ്‍ വേഷം ധരിക്കാന്‍ ഇഷ്ടം; അര്‍ജുന്റെ മോശം ചിത്രങ്ങള്‍ എടുക്കലാണ് തന്റെ ഹോബി; ചാറ്റ് ഷോയില്‍ അര്‍ജ്ജുന്‍ കപൂറുമായുള്ള വിവാഹസങ്കല്പ്പങ്ങള്‍ പങ്ക് വച്ച് മലൈക അറോറ

Malayalilife
ബീച്ച് സൈഡില്‍ അടുത്ത സുഹൃത്തുക്കള്‍ പങ്കെടുക്കുന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആണ് ഉദ്ദേശിക്കുന്നത്; തൂവൈള്ള ഗൗണ്‍ വേഷം ധരിക്കാന്‍ ഇഷ്ടം; അര്‍ജുന്റെ മോശം ചിത്രങ്ങള്‍ എടുക്കലാണ് തന്റെ ഹോബി; ചാറ്റ് ഷോയില്‍ അര്‍ജ്ജുന്‍ കപൂറുമായുള്ള വിവാഹസങ്കല്പ്പങ്ങള്‍ പങ്ക് വച്ച് മലൈക അറോറ

ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചയാണ് മലൈക അറോറയും അര്‍ജുന്‍ കപൂറും തമ്മിലുള്ള പ്രണയം..ഇരുവരും പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് അടുത്തിടെയായിരുന്നു സ്ഥിരീകരണമുണ്ടായത്. ഇവരുടെ വിവാഹം സംബന്ധിച്ചുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ വിവാഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മലൈക അറോറ.

തൂവെള്ള ഗൗണ്‍ അണിഞ്ഞ് ബീച്ചില്‍ അടുത്ത സുഹൃത്തുക്കള്‍ പങ്കെടുക്കുന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആണ് താന്‍ ഉദ്ദേശിക്കുന്നതെന്നാണ് മലൈക വെളിപ്പെടുത്തിയിരിക്കുന്നത്.നേഹ ദൂപിയയുടെ ചാറ്റ് ഷോയിലാണ് മലൈക തന്റെ വിവാഹ സ്വപ്നങ്ങള്‍ വ്യക്തമാക്കിയത്. 

വധുവിനൊപ്പം ബ്രൈഡ് മെയ്ഡ്സ് വേണമെന്ന് തനിക്കും നിര്‍ബന്ധമാണ്. തന്റെ അടുത്ത സുഹൃത്തുക്കളായിരിക്കണം അങ്ങനെ വരേണ്ടത്. വിവാഹ ചിത്രങ്ങള്‍ പകര്‍ത്തുന്ന കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നേക്കാള്‍ നന്നായി ഫോട്ടോയെടുക്കാന്‍ അര്‍ജുന് അറിയാമെന്നും മനോഹരമായ ചിത്രങ്ങള്‍ അദ്ദേഹം എടുക്കുമെന്നും താരം പറയുന്നു. എന്നാണ് വിവാഹമെന്ന് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് താന്‍ തന്നെ അറിയിക്കുമെന്ന് താരം പറയുന്നു. പ്രണയത്തെക്കുറിച്ച് പറഞ്ഞ താന്‍ ഇനി വിവാഹത്തിന്റെ കാര്യം മറച്ചുവെക്കില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

അര്‍ജുന്റെ മോശം ചിത്രങ്ങള്‍ എടുക്കലാണ് തന്റെ പണിയെന്നും മലൈക പറഞ്ഞു. അര്‍ജുന്‍ തന്നേക്കാള്‍ നന്നായി ഫോട്ടോ എടുക്കുമെന്നും മലൈക പറഞ്ഞു.അര്‍ജുന്‍ കപൂറും മലൈകയും പ്രണയത്തിലാണെന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ പോകുകയാണെന്ന കാര്യം തുറന്ന് പറഞ്ഞത്. ഇരു താരങ്ങളുടെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

1998 ലാണ് മലൈകയും സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസും വിവാഹിതരാകുന്നത്. 2016 മാര്‍ച്ചിലാണ് ഇരുവരും വേര്‍പിരിയുകയും കഴിഞ്ഞ വര്‍ഷം മെയില്‍ നിയമപരമായി വിവാഹമോചനം നേടുകയും ചെയ്തു. അര്‍ബാസ് ജോര്‍ജിയ ആന്‍ഡ്രിയാനി എന്ന യുവതിയുമായി പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Malaika Arora Says She Wants a Beach Wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES