Latest News

എന്റെ പ്രിയപ്പെട്ട കാവ്യ മാധവന്റെ സ്വതസിദ്ധമായ സൗന്ദര്യം കാണുമ്പോള്‍ ഞാന്‍ മയങ്ങി പോവുകയാണ്; കുറിപ്പ് പങ്കുവച്ച് മേക്കപ്പ് ആര്ടിസ്‌റ് ഉണ്ണി

Malayalilife
എന്റെ പ്രിയപ്പെട്ട കാവ്യ മാധവന്റെ സ്വതസിദ്ധമായ സൗന്ദര്യം കാണുമ്പോള്‍ ഞാന്‍ മയങ്ങി പോവുകയാണ്;  കുറിപ്പ് പങ്കുവച്ച് മേക്കപ്പ് ആര്ടിസ്‌റ് ഉണ്ണി

ലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി കാവ്യ മാധവൻ. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം പിന്നീട് നായികയായി  മാറിയത്  ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. തുടർന്ന് നിരവധി സിനിമകളിൽ തിളങ്ങുകയും ചെയ്തിരുന്നു. ആദ്യ സിനിമയിലെ നായകനെ  ജീവിതത്തിലും നായകനാക്കിയിരിക്കുകയാണ് ഇപ്പോൾ  താരം.  അടുത്തിടെ ആയിരുന്നു നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹം. വിവാഹ ചടങ്ങിൽ വിവാഹ ചടങ്ങിൽ  സുഹൃത്തായ ദിലീപും കുടുംബവും എത്തിയിരുന്നു. ദിലീപിനൊപ്പം  കാവ്യ മാധനും മീനാക്ഷിയും ചടങ്ങുകളില്‍ പങ്കെടുത്തു.  സോഷ്യല്‍ മീഡിയകളില്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും വൈറലാണ്.

 സോഷ്യല്‍ ലോകം ഇതിനോടകം തന്നെ മീനാക്ഷിയുടെയും കാവ്യാമാധവന്റെയും ലുക്ക് ഏറ്റെടുത്തു. ഇതിനിടെ കാവ്യ മാധവനൊപ്പമുള്ള ചിത്രം സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ ഉണ്ണി പി എസ്  പങ്കുവെച്ചത് വൈറല്‍ ആയിരുന്നു.  ഉണ്ണി സോഷ്യല്‍ മഡീയയിലൂടെ കാവ്യയ്ക്ക് മേക്കപ്പ് ചെയ്തതിനെ കുറിച്ചും കാവ്യയുടെ സൗന്ദര്യത്തെ കുറിച്ചും ഒരു കുറിപ്പും പങ്കുവെച്ചു.

എന്റെ പ്രിയപ്പെട്ട കാവ്യ മാധവന്റെ സ്വതസിദ്ധമായ സൗന്ദര്യം കാണുമ്പോള്‍ ഞാന്‍ മയങ്ങി പോവുകയാണ്. അവരുടെ സുന്ദരമായ ചിരി ആ മുറി മുഴുവന്‍ പ്രകാശം പരത്തുകയാണ്. ഈ മനോഹരമായ കപ്പിള്‍സ് എന്നും എപ്പോഴും എന്റെ ഹൃദയത്തില്‍ ഉണ്ടാവും. എന്നാണ് ഉണ്ണി ചിത്രങ്ങള്‍ക്ക് ഒപ്പം കുറിചച്ത്. ആരാധകരും ഉണ്ണിയുടെ വാക്കുകള്‍ വളരെ ശരിയാണെന്നാണ്  അഭിപ്രായപ്പെടുന്നത്. ഭൂരിഭാഗം പേരും കാവ്യ വീണ്ടും സുന്ദരിയായിട്ടുണ്ടെന്ന്  പറയുന്നു. എന്നാല്‍ കാവ്യയുടെ പഴയ നാടന്‍ ഭംഗി മാറി പോയെന്ന് ചിലർ തുറന്ന് പറയുകയാണ്. 

Makeup artist unni words about kavya madhavan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES