Latest News

വാജ്പോയിയായി  പങ്കജ് ത്രിപാഠി; മേം അടല്‍ ഹൂ ഫസ്റ്റ് ലുക്ക് പുറത്ത്

Malayalilife
വാജ്പോയിയായി  പങ്കജ് ത്രിപാഠി; മേം അടല്‍ ഹൂ ഫസ്റ്റ് ലുക്ക് പുറത്ത്

മുന്‍ പ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്‌പേയിയുടെ ജീവിതം പ്രേക്ഷകര്‍ക്കു മുന്നില്‍ വെള്ളിത്തിരയിലേക്ക് എത്തുകയാണ്. അദ്ദേഹത്തിന്റെ ജീവിതം വരച്ചു കാട്ടുന്ന ചിത്രമാണ് ഒരുങ്ങുന്നത്.  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മേം അടല്‍ ഹൂ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കണ്ണുര്‍ സ്വദേശി ഉല്ലേഖ് എന്‍ പിയുടെ 'ദ് അണ്‍ടോള്‍ഡ് വാജ്‌പേയി: പൊളിറ്റീഷ്യന്‍ ആന്‍ഡ് പാരഡോക്‌സ്' എന്ന പുസ്തകത്തിന്റെ ആവിഷ്‌കാരമാണ് ദൃശ്യവത്കരിക്കുവാന്‍ ഒരുങ്ങുന്നത്.

പങ്കജ് ത്രിപാഠിയാണ് വാജ്‌പേയിയുടെ വേഷത്തില്‍ ചിത്രത്തില്‍ അരങ്ങേറുന്നത്.  കവി, രാഷ്ട്ര തന്ത്രജ്ഞന്‍, നേതാവ്, മനുഷ്യ സ്‌നേഹി...എന്നിങ്ങനെ ബഹുമുഖങ്ങളുളള വാജ്‌പേയിയെ ആണ് വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കുന്നത്.
രവി ജാദവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
ഉത്കര്‍ഷ് നൈതാനിയാണ് ചിത്രത്തിന്റെ  തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാന്‍, കമലേഷ് ഭാനുശാലി, വിശാല്‍ ഗുര്‍നാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മാണം നിര്‍വഹിക്കുന്നത്.  അടുത്ത വര്‍ഷം ഡിസംബറില്‍ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കണ്ണൂര്‍ സ്വദേശി ഉല്ലേഖ് എന്‍.പി. രചിച്ച മൂന്ന് പുസ്തകങ്ങളില്‍ ഒന്നാണ് 'ദ് അണ്‍ടോള്‍ഡ് വാജ്‌പേയി: പൊളിറ്റീഷ്യന്‍ ആന്‍ഡ് പാരഡോക്‌സ്'. ബിജെപിയുടെ 2014 തെരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ചുള്ള 'വാര്‍ റൂം: ദി പീപ്പിള്‍ , ടാക്റ്റിക്‌സ് ആന്‍ഡ് ടെക്‌നോളജി ബിഹൈന്‍ഡ് നരേന്ദ്ര മോഡിസ് 2014 വിന്‍', 'കണ്ണൂര്‍ ഇന്‍സൈഡ് ഇന്ത്യയ്‌സ് ബ്ലൂടിയേസ്റ്റ് റിവഞ്ച് പൊളിറ്റിക്‌സ് എന്നിവയാണ് അദ്ദേഹത്തിന്റേതായുളള മറ്റു ഗ്രന്ഥങ്ങള്‍. 'കണ്ണൂര്‍ പ്രതികാരരാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന പേരില്‍ ഇതിന്റെ  മലയാള പരിഭാഷയും വന്നിട്ടുണ്ട്.

Main Atal Hoon first look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES