Latest News

മാപ്പ് നല്കൂ ദയാനിതേ.....ഹരിശ്രീ അശോകന് പിന്നാലെ പിന്നണി ഗായകനായി സുരാജ് വെഞ്ഞാറുംമൂടും;മദനന്‍ റാപ്പ് മേക്കിംഗ് വീഡിയോ കാണാം

Malayalilife
മാപ്പ് നല്കൂ ദയാനിതേ.....ഹരിശ്രീ അശോകന് പിന്നാലെ പിന്നണി ഗായകനായി സുരാജ് വെഞ്ഞാറുംമൂടും;മദനന്‍ റാപ്പ് മേക്കിംഗ് വീഡിയോ കാണാം

ഹരിശ്രീ അശോകന് പിന്നാലെ പിന്നണി ഗായകനായി സുരാജ് വെഞ്ഞാറുംമൂടും
നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രം 'മദനോത്സവ'ത്തിലെ 'മദനന്‍ റാപ്പ്' എന്ന ഗാനം പുറത്തിറങ്ങി. ആദ്യമായി സുരാജ് വെഞ്ഞാറമൂട് മലയാള സിനിമാ പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകത ഈ ഗാനത്തിനുണ്ട്. ക്രിസ്റ്റോ സേവ്യര്‍ ആണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

ഇതിനോടകം തന്നെ ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു കോമഡി മാസ് എന്റര്‍ടെയ്നര്‍ ആയി എത്തുന്ന ചിത്രം ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ്. 

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം രതീഷ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ബാബു ആന്റണി, ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വിനായക അജിത്താണ്. ഛായാഗ്രഹണം ഷെഹ്നാദ് ജലാല്‍ നിര്‍വഹിക്കുന്നു.

വിനായക അജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഷെഹ്നാദ് ജലാല്‍ ആണ്. എഡിറ്റിങ്ങ് - വിവേക് ഹര്‍ഷന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ - ജെയ് കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ - ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രഞ്ജിത് കരുണാകരന്‍, ആര്‍ട്ട് ഡയറക്റ്റര്‍ - കൃപേഷ് അയ്യപ്പന്‍കുട്ടി, സംഗീത സംവിധാനം - ക്രിസ്റ്റോ സേവിയര്‍, വസ്ത്രാലങ്കാരം - മെല്‍വി ജെ, മേക്കപ്പ് - ആര്‍ ജി വയനാടന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ - അഭിലാഷ് എം യു, സ്റ്റില്‍സ് - നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍ - അരപ്പിരി വരയന്‍.

Madanan Rap Making Video Suraj Venjaramoodu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES