Latest News

മദനന്‍ എന്ന കഥാപാത്രമായി സുരാജ്; കോമഡി നിറച്ച് മദനോത്സവം' ടീസര്‍ പുറത്ത്

Malayalilife
മദനന്‍ എന്ന കഥാപാത്രമായി സുരാജ്; കോമഡി നിറച്ച് മദനോത്സവം' ടീസര്‍ പുറത്ത്

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രം ആകുന്ന മദനോത്സവം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സുധീഷ് ഗോപിനാഥ് സംവിധാനം ആണ് ചിത്രത്തിന്റെ സംവിധാനം. ടീസറില്‍ മദനനായി സുരാജ് വെഞ്ഞാറമൂട് പ്രേക്ഷകരെ തന്റെ നര്‍മ്മം കലര്‍ന്ന അഭിനയ മികവിലൂടെ പ്രേക്ഷകരെ കൈയിലെടുക്കുന്നു.

ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന് ശേഷം രതീഷ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് 'മദനോത്സവം'. വിഷുവിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിതാണ് ചിത്രത്തിന്റെ നിര്‍മാതാവ്

ഛായാഗ്രഹണം ഷെഹ്നാദ് ജലാല്‍, എഡിറ്റിങ്ങ് വിവേക് ഹര്‍ഷന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ജെയ് കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത് കരുണാകരന്‍, ആര്‍ട്ട് ഡയറക്റ്റര്‍ കൃപേഷ് അയ്യപ്പന്‍കുട്ടി, സംഗീത സംവിധാനം ക്രിസ്റ്റോ സേവിയര്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, മേക്കപ്പ് ആര്‍ ജി വയനാടന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം യു, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍ അറപ്പിരി വരയന്‍, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Madanolsavam Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES