Latest News

പോരാളിയെ പോലെ മുഖത്ത് കരി തേച്ച് കയ്യില്‍ വാളുമായി നില്‍ക്കുന്ന 'കിരാത'; ബിഗ് ബജറ്റ് ചിത്രം കണ്ണപ്പയിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്; ചിത്രത്തില്‍ എത്തുന്നത് അതിഥി വേഷത്തില്‍

Malayalilife
 പോരാളിയെ പോലെ മുഖത്ത് കരി തേച്ച് കയ്യില്‍ വാളുമായി നില്‍ക്കുന്ന 'കിരാത'; ബിഗ് ബജറ്റ് ചിത്രം കണ്ണപ്പയിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്; ചിത്രത്തില്‍ എത്തുന്നത് അതിഥി വേഷത്തില്‍

ബിഗ് ബജറ്റ് ചിത്രം കണ്ണപ്പയിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കിരാത എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മുടിയും താടിയും നീട്ടി വ്യത്യസ്തമായ ലുക്കിലാണ് മോഹന്‍ലാലിന്റെ കഥാപാത്രം. പോരാളിയെ പോലെ മുഖത്ത് കരി തേച്ച് കയ്യില്‍ വാളുമായി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് വൈറലാവുകയാണ്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് താരം എത്തുന്നത്.

വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡിലേയും തെന്നിന്ത്യയിലേയും സൂപ്പര്താരങ്ങളും അഭിനയിക്കുന്നുണ്ട്. അക്ഷയ് കുമാര്‍, പ്രഭാസ് തുടങ്ങിയവരാണ് സിനിമയില്‍ അതിഥി വേഷത്തിലെത്തുന്നത്. ശിവന്റെ വേഷത്തിലാണ് അക്ഷയ് കുമാര്‍.

100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം യഥാര്‍ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള സമര്‍പ്പണം എന്ന നിലയിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ 25ന് തിയറ്ററുകളിലെത്തും.

MOHANLAL IN kannappa look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES