Latest News

തമിഴ് ചിത്രം മിറുഗയുടെ ടീസറില്‍ നിറയുന്നത് പുലിമുരുകനിലെ സമാന രംഗങ്ങളും മ്യൂസിക്കും; റായ് ലക്ഷ്മി നായികയായി എത്തുന്ന ചിത്രത്തിന് ട്രോളുമായി സോഷ്യല്‍മീഡിയ

Malayalilife
തമിഴ് ചിത്രം മിറുഗയുടെ ടീസറില്‍ നിറയുന്നത് പുലിമുരുകനിലെ സമാന രംഗങ്ങളും മ്യൂസിക്കും; റായ് ലക്ഷ്മി നായികയായി എത്തുന്ന ചിത്രത്തിന് ട്രോളുമായി സോഷ്യല്‍മീഡിയ

ജെ പാര്‍ത്തിബന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ത്രില്ലര്‍ ചിത്രമാണ് മിറുഗ. ശ്രീകാന്ത്, ലക്ഷ്മി റായ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വ്ന്നതിന് പിന്നാലെ ട്രോളുകളും നിറയുകയാണ്.

സിനിമയുടെ ടീസറില്‍ പുലിമുരുകന്‍ സിനിമയുടെ ചില രംഗങ്ങളും അതിലെ സംഗീതവും ഉപയോഗിച്ചതാണ് ട്രോളിന് ഇടയാക്കിയത്. പുലിമുരുകന്‍ സിനിമയ്ക്കു സമാനമായ പ്രമേയമാണ് ചിത്രത്തിന്റേതും.

വിഎഫ്എക്‌സിന് വളരെയധികം പ്രാധന്യമുള്ള ചിത്രം ജാഗ്വാര്‍ സ്റ്റുഡിയോസ് ആണ് നിര്‍മ്മിക്കുന്നത്. പൊള്ളാച്ചി, മാസനഗുഡി, ഊട്ടി, ഗോവ എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലോക്കെഷനുകള്‍ .
ദേവ് ഗില്‍, വശന്‍വി, അരോഹി എന്നിവരാണ് മറ്റുതാരങ്ങള്‍. സംഗീതം അരുള്‍ ദേവ്

MIRUGAA Official Tamil Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES