രജിഷ വിജയനും , വെങ്കിടേഷും, ശ്രീനാഥ് ഭാസിയും, അനിഖ സുരേന്ദ്രനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ലവ്ഫുളളി യുവേര്‍സ് വേദയുടെ ട്രെയിലര്‍ പുറത്ത്. മാര്‍ച്ച് 3 ന് ചിത്രം തിയേറ്ററുകളിലെത്തും. നവാഗതനായ പ്രഗേഷ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രം R2 എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ രാധാകൃഷ്ണന്‍ കല്ലായിയും റുവിന്‍ വിശ്വവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കലാലയ പ്രണയവും രാഷ്ട്രീയവും പ്രധാന പ്രമേയമായ സിനിമയില്‍ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ബാബു വൈലത്തൂരിന്റെ തിരക്കഥയിലെരുങ്ങിയിരിക്കുന്ന ചിത്രത്തില്‍ രഞ്ജിത് ശേഖര്‍, ചന്തുനാഥ്, ഷാജു ശ്രീധര്‍, ശരത് അപ്പാനി, നില്‍ജ കെ. ബേബി, ശ്രുതി ജയന്‍, വിജയകൃഷ്ണന്‍, അര്‍ജുന്‍ പി. അമശാകന്‍, സൂര്യലാല്‍, ഫ്രാങ്കോ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
കോ പ്രൊഡ്യൂസര്‍ അബ്ദുല്‍ സലീം, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരസ് ദേശം, പ്രോജറ്റ് കണ്‍സള്‍ടന്റ് അന്‍ഷാദ് അലി, ചീഫ് അസോസിയേറ്റ് നിതിന്‍ സി , എഡിറ്റര്‍ സോബിന്‍ സോമന്‍, കലാസംവിധാനം സുഭാഷ് കരുണ, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ആര്‍.ജി വയനാട്, സംഘട്ടനം ഫിനിക്സ് പ്രഭു, ടൈറ്റില്‍ ഡിസൈന്‍ ധനുഷ് പ്രകാശ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ദിവാകര്‍, സ്റ്റില്‍സ് റിഷാജ് മുഹമ്മദ്, ഡിസൈന്‍സ് യെല്ലോടൂത്ത്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ഫിനാന്‍സ് ഹെഡ് സുല്‍ഫിക്കര്‍, സൗണ്ട് ഡിസൈന്‍ വിഷ്ണു പി.സി., പിആര്‍ഒ എ.എസ് ദിനേശ്, മീഡിയ പ്ലാനിംഗ്& മാര്‍ക്കറ്റിംഗ് ഡിസൈന്‍ പപ്പെറ്റ് മീഡിയ, ഡിജിററ്റല്‍ മാര്‍ക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്.