അനൂപ് രത്‌ന, മേഘ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധിഖ് മെയ്‌കോണ്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'ലീച്ച്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ട്രെയിലര്‍ റീലീസായി.
ബുക്ക് ഓഫ് സിനിമയുടെ ബാനറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നിസാം കാലിക്കട്ട്, സാന്‍ ഡി, കണ്ണന്‍ വിശ്വനാഥന്‍, സുഹൈല്‍ സുല്‍ത്താന്‍, ബക്കര്‍, ഗായത്രി തുടങ്ങിയവരും അഭിനയിക്കുന്നു.അരുണ്‍ ശശി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. റഫീക്ക് അഹമ്മദ്, വിനായക് ശശികുമാര്‍, അനൂപ് രത്‌നഎന്നിവരുടെ വരികള്‍ക്ക് കിരണ്‍ ജോസ് സംഗീതം പകരുന്നു.
എഡിറ്റിംഗ്-സംജിത് മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡേവിസണ്‍ സി.ജെ., ആര്‍ട്ട്- രാജീവ് കോവിലകം, മേക്കപ്പ്- പ്രദീപ് വിതുര, കോസ്റ്റ്യൂംസ്-അശോകന്‍ ആലപ്പുഴ, സ്റ്റില്‍സ്- അനില്‍ വന്ദന, പരസ്യകല- സ്‌കോട്ട് ഡിസൈന്‍, എഡിറ്റര്‍-ആല്‍വിന്‍ ടോമി,
ആക്ഷന്‍- ഡെയിഞ്ചര്‍ മണി, കൊറിയോഗ്രാഫി- ഷെറീഫ്, ഷിബു മാസ്റ്റര്‍, കാസ്റ്റിംഗ് കോര്‍ഡിനേറ്റര്‍- സുഹൈല്‍ ചോയി, പി.ആര്‍.ഒ. -എ.എസ്. ദിനേശ്.