Latest News

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചീനാ ട്രോഫി; രണ്ടൊാമതു വീഡിയോ ഗാനം പുറത്തിറങ്ങി

Malayalilife
 ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചീനാ ട്രോഫി; രണ്ടൊാമതു വീഡിയോ ഗാനം പുറത്തിറങ്ങി

നില്‍ ലാല്‍ തിരക്കഥ രചിച്ച് ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചീനാ ട്രോഫി എന്ന ചിത്രത്തിന്റെ രണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി.കുന്നും കേറി വന്നു മേഘംഎന്ന ഗാനത്തിന്റെ വീഡിയോ ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

അനില്‍ ലാല്‍രചന നിര്‍വ്വഹിച്ച് സൂരജ് സന്തോഷും വര്‍ക്കിയും ഈണമിട്ട് പാര്‍വ്വതി ആലപിച്ച മധുര മനോഹരമായ ഈ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
ഈ ഗാനത്തില്‍ ഏറെയും കേന്ദീകരിച്ചിരിക്കുന്നത് ചൈനാക്കാരിയായി അഭിനയിക്കുന്ന കെന്‍കി സിര്‍ദോ എന്ന നടിയെയാണ്.ഒപ്പം ധ്യാന്‍ ശ്രീനിവാസന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയ നിരവധി അഭിനേതാക്കളും ഉള്‍പ്പെട്ടിരിക്കുന്നു.അന്യ രാജ്യക്കാരിയായ ഒരു അഭിനേതാവിന്റെ സാന്നിദ്ധ്യവും, അവര്‍ ഈ നാടുമായി ഇണങ്ങുന്നതും കൗതുകകരമായിത്തന്നെ ഈ ഗാനരംഗത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.അതുകൊണ്ടു തന്നെ ഈ ഗാനം ഏറെ വൈറലായിരിക്കുന്നു.

പാടവും, പുഴയുമൊക്കെ നിറഞ്ഞ സാധാരണക്കാര്‍ താമസ്സിക്കുന്ന ഒരു ഗ്രാമത്തിലേക്ക് ഷെങ് എന്ന ഒരു ചൈനാക്കാരി പെണ്‍കുട്ടി കടന്നുവരുന്നു.അന്യ രാജ്യക്കാരിയായ
ഒരു പെണ്‍കുട്ടിയുടെ കടന്നുവരവ് ഒരു ഗ്രാമത്തിന്റെ താളം തെറ്റിക്കാന്‍ പോന്നതായി.
എന്നാല്‍ ഈ പെണ്‍കുട്ടി ഈ നാട്ടുകാരുടെ മനസ്സിലേക്കു സാവധാനം കടന്നുവരുന്ന ഒരു സാഹചര്യവുമുണ്ടായി. ഈ സാഹചര്യമാണ് ഈ ഗാനത്തിലൂടെ ദൃശ്യവല്‍ക്കരിക്ക പ്പെട്ടിരിക്കുന്നത്.

നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ ഗൗരവമേറിയ ഒരു വിഷയമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ജോണി ആന്റെണി , ഉഷ, പൊന്നമ്മ ബാബു, സുനില്‍ ബാബു,, റോയ്, ലിജോ, ആലീസ് പോള്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു
പുതുമുഖം ദേവികാ രമേശാണ് നായിക.: ഛായാഗ്രഹണം - സന്തോഷ് അണിമ
എഡിറ്റിംഗ് -രഞ്ജന്‍ എബ്രഹാം
കലാസംവിധാനം - അസീസ് കരുവാരക്കുണ്ട്.
'മേക്കപ്പ് - അമല്‍ ചന്ദ്ര.
കോസ്റ്റ്യും - ഡിസൈന്‍ - ശരണ്യ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഉമേഷ്.എസ്.നായര്‍.
പ്രൊഡക്ഷന്‍ മാനേജേഴ്‌സ് - ആന്റെണി, അതുല്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സനൂപ് മുഹമ്മദ്.
പ്രസിഡന്‍ഷ്യന്‍ മുവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹന്‍, ആഷ്‌ലി മേരി ജോയ്, ലിജോ ഉലഹ
ന്നന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു
നവംബറില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെ
ത്തുന്നു.
വാഴൂര്‍ ജോസ്.

Kunnum Keri Cheenatrophy Film Dhyan Sreenivasan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES