നിവിന്‍ പോളി നായക വേഷത്തിൽ എത്തിയ നേരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് കൃഷ്ണ ശങ്കര്‍. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു. എന്നാൽ ഇപ്പോൾ താരത്തിന്റെ മേക്കോവര്‍ ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തൊബാമ എന്ന സിനിമയ്ക്കു വേണ്ടി 15 കിലോ ഭാരം ആണ് കൃഷ്ണ ശങ്കര്‍ കൂട്ടിയിരിക്കുന്നത്.
താരം തന്റെ മേക്കോവര്‍ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. ''കിച്ചുവില്‍ നിന്ന് മമ്മുവിലേക്ക്, 68 കിലോഗ്രാംസ് ടു 84 കിലോഗ്രാംസ്''- എന്ന അടികുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ജിമ്മില്‍ പെര്‍ഫക്‌ട് ശരീരവുമായി നി ല്‍ക്കുന്നതാണ് ഒരു ചിത്രം. എന്നാൽ മറ്റൊരു ചിത്രത്തിൽ കുടവയറൊക്കെ ചാടിയ ലുക്കിലാണ്. . ശരീരത്തിന് മാത്രമല്ല ഹെയര്‍സ്റ്റൈലിലും അപ്പിയറന്‍സിലും എല്ലാം മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഇപ്പോൾ നടൻ.
താരത്തിന്റെ പോസ്റ്റിന് ചുവടെ രസകരമായ കമന്റുകളാണ് നിറയുന്നത്. ഇപ്പോള്‍ മമ്മുവില്‍ നിന്ന് കിച്ചുവിലേക്ക് എത്തിയോ എന്നാണ് ആരാധകരിൽ ചിലർ ചോദിക്കുന്നത്. താരത്തിന്റെ ഡെഡിക്കേഷനെ ആണ് മറ്റ് ചിലർ പ്രശംസിക്കുന്നത്. കൃഷ്ണ ശങ്കര്‍ മൊഹസിന്‍ കാസിം സംവിധാനം ചെയ്ത തൊബാമയിലാണ് മമ്മു എന്ന കഥാപാത്രമായി എത്തിയിരുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ സിജു വില്‍സണ്‍, ഷറഫുദ്ദിന്‍ എന്നിവരാണ് അവതരിപ്പിച്ചത്.