Latest News

മുഴുനീള കോമഡി ചിത്രം കെങ്കേമം റിലീസിന്; ചെറുപ്പക്കാരുടെ ഫാന്‍ ഫൈറ്റുകള്‍ പ്രമേയമാകുന്ന ചിത്രം ജൂലായ് 14 ന് തിയേറ്ററുകളില്‍

Malayalilife
 മുഴുനീള കോമഡി ചിത്രം കെങ്കേമം റിലീസിന്; ചെറുപ്പക്കാരുടെ ഫാന്‍ ഫൈറ്റുകള്‍ പ്രമേയമാകുന്ന ചിത്രം ജൂലായ് 14 ന് തിയേറ്ററുകളില്‍

കെങ്കേമം ചെറുപ്പക്കാരുടെ ആശയുടെ കഥയാണ്. ജീവിക്കാന്‍ വേണ്ടി പലതും നടത്തുകയും ഒരു ലക്ഷ്യത്തിനു വേണ്ടി അലക്ഷ്യമായി മുന്നേറുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ ഇടപഴകലുകളും, മണ്ടത്തരങ്ങളും, ചാടി ചാഞ്ചാടി സഞ്ചരിക്കുന്ന ദൈനം ദിന ജീവിത തമാശകളുടെയും അതിലെ സീരിയസ്സായ ചില മുഹൂര്‍ത്തങ്ങളുടെയും നേര്‍കാഴ്ചയാണെന്നു അണിയറക്കാര്‍ വിശദീകരിക്കുന്നൂ

മമ്മൂട്ടി, മോഹന്‍ലാല്‍, സണ്ണി ലിയോണീ ഫാന്‍സായ ഡ്യൂടും, ബഡിയും, ജോര്‍ജും. തമ്മിലുള്ള ഫാന്‍ ഫൈറ്റിലൂടെ സഞ്ചരിക്കുന്ന പ്രമേയം പറയുന്നത് 3 കാലഘട്ടമാണ്.2018 മുതല്‍ 2023 വരെയുള്ള കൊറോണക്കു മുന്‍പും പിന്‍പും കൊറോണ സമയത്തും ഇവരെന്തു ചെയ്തു എന്നതും അതിലൂടെ വന്ന സൗഹൃദങ്ങളും, സൗഹൃദത്തിലൂടെ കിട്ടിയ പണികളും, അതില്‍ നിന്നും ഉണ്ടാകുന്ന രസകരമായ വഴിത്തിരിവുകളുമാണ് ചിത്രത്തിന്റെ ആത്മാവ്. സ്ത്രീകഥാപാത്രങ്ങള്‍ ഇല്ലാത്ത കെങ്കേമം സിനിമ താര നിബിഡമാണ്. 

ഭഗത് മാനുവല്‍, നോബി മാര്‍ക്കോസ് , ലെവിന്‍ സൈമണ്‍, സലിം കുമാര്‍, മക്ബൂല്‍ സല്‍മാന്‍, സുനില്‍ സുഗത, സാജു നവോദയ , മന്‍രാജ്, നിയാസ് ബക്കര്‍,   ഇടവേള ബാബു, അരിസ്‌ട്രോ സുരേഷ്, ഷെജിന്‍ തുടങ്ങി ഒട്ടനവധി പേര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ സംവിധായകന്‍ സിദ്ദിക്ക്, അജയ് വാസുദേവ്, എന്‍ എം ബാദുഷ തുടങ്ങിയവരും മിസ്റ്റര്‍ വേള്‍ഡ് ആയ ചിത്തരേഷ് നടേശനും വേഷമിടുന്നു.

നവാഗതനായ ഷാഹ്മോന്‍ ബി പറേലില്‍ കഥയും, തിരക്കഥയും,  സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് ഉലഗനാഥാണ്. ജോസഫ് നെല്ലിക്കല്‍ ആര്‍ട്ട് നിര്‍വ്വഹിക്കുന്നു, ലിബിന്‍ മോഹനന്‍ മേക്കപ്പും ഭക്തന്‍ മങ്ങാട് വസ്ത്രാലങ്കാരവും, സിയാന്‍ ശ്രീകാന്ത്   എഡിറ്റിങ്ങും ദേവേശ് ആര്‍ നാഥ് സംഗീതവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ 2  പാട്ടുകള്‍ക്ക്  ഹരിനാരായണന്‍ ബി കെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നൂ. ജാസി ഗിഫ്റ്റും, ശ്രീനിവാസും ആലപിച്ചിരിക്കുന്ന ഗാനങ്ങള്‍ ഇപ്പോഴേ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു. വി ഫ് എക്സിന് ഒത്തിരി പ്രാധാന്യമുള്ള സിനിമയാണ് കെങ്കേമം. കൊക്കോനട്ട് ബഞ്ച് വി ഫ് എക്‌സ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഫ്രാന്‍സിസ് സാബുവും കളറിസ്റ്റ് സുജിത് സദാശിവനും പി ആര്‍ ഓ എം കെ  ഷെജിനും അയ്മനം സാജനുമാണ്  നിര്‍വഹിക്കുന്നത്.

ജൂലായ് 14 ണ് കേരളത്തിലെ തീയേറ്ററുകളില്‍ എത്തുന്ന കെങ്കേമം മ്യൂസിക് റൈറ്റ്‌സ് ടി സീരീസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ടെക്നിക്കല്‍ മികവോടെ വരുന്ന കെങ്കേമം തീയേറ്ററില്‍ എക്‌സ്പീരിയന്‍സ് ചെയ്യുവാനുള്ള ഒത്തിരി ഘടകങ്ങള്‍ ഉണ്ടെന്നു അണിയറക്കാര്‍ അവകാശപ്പെടുന്നൂ.
പി ആര്‍ ഒ എം കെ ഷെജിന്‍.

Read more topics: # കെങ്കേമം
Kenkemam MoviE Release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES