Latest News

100ല്‍ പരം സെലിബ്രിറ്റി കളുടെ പേജുകള്‍ വഴി ട്രെയിലര്‍ പുറത്ത്;നര്‍മ്മവും, ത്രില്ലറും ഇടകലര്‍ന്ന കെങ്കേമം ട്രെയ്ലര്‍ 

Malayalilife
100ല്‍ പരം സെലിബ്രിറ്റി കളുടെ പേജുകള്‍ വഴി ട്രെയിലര്‍ പുറത്ത്;നര്‍മ്മവും, ത്രില്ലറും ഇടകലര്‍ന്ന കെങ്കേമം ട്രെയ്ലര്‍ 

100 ല്‍ പരം സെലിബ്രിറ്റി കളുടെ സോഷ്യല്‍ മീഡിയ വഴി കെങ്കേമം സിനിമയുടെ ട്രെയ്ലര്‍ ലോഞ്ച് നടന്നു.ആദ്യമാണ് ഇത്രയും സെലിബ്രിറ്റികള്‍ ട്രെയ്ലര്‍ ഷെയര്‍ ചെയ്യുന്നത്. വളരെ വ്യത്യസ്തമായ  രീതിയില്‍ ,നര്‍മ്മവും, ത്രില്ലറും. ദുരൂഹതരും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ട്രെയ്ലര്‍ ഒരുക്കിയിട്ടുള്ളത്. 

സംവിധായകന്‍ സിദ്ദിഖിന്റെ ഡയലോഗിലൂടെയാണ് ട്രെയ്ലര്‍ അവസാനിക്കുന്നത് എന്നത് ഒരു പ്രത്യേകതയാണ്.ഭഗത് മാനുവലിന്റെ വ്യത്യസ്തമായ മുഖം ഇതില്‍ കാണാം. 

നാബി പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി കാണപ്പെടുന്നൂ. പെട്ടി ലാംബട്ര, ബാച്ചിലേഴ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ സീരിയസ് വേഷങ്ങള്‍ ചെയ്ത ലെവിന്‍ സൈമണിന്റെ കെങ്കേമത്തിലെ, കോമഡി വേഷപ്പകര്‍പ്പു കണേണ്ടത് തന്നെ. ട്രെയ്ലറില്‍ ഏറെ ചിരിയുണര്‍ത്തുന്നത് ഇടവേള ബാബുവിന്റെ പ്രെസെന്‍സ് ആണ്. വിജയ് ഉലകനാഥിന്റെ ക്യാമറയും ,ബാഗ്രൗണ്ട് സ്‌കോറും  എടുത്ത് പറയേണ്ടതാണ്.

എന്താണ് സബ്ജറ്റ് എന്ന് വലിയ ധാരണ നല്‍കാത്ത തരത്തിലാണ് ചിത്രത്തിന്റെ ട്രൈലെര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. മന്‍രാജിന്റെ വ്യത്യസ്തമായ സ്‌ക്രീന്‍ പ്രെസന്റ്സ് എടുത്തു പറയാതെ വയ്യ. ഒപ്പം അബു സലീമിന്റെ വരവും,റാംജിറാവു സ്പീക്കിങിനെ ഓര്‍മ്മപ്പെടുത്തുന്ന സലിം കുമാറിന്റെ അഭിനയവും കണ്ടാല്‍, ചിത്രം നമ്മെ കുടുകുടാ ചിരിപ്പിക്കും, എന്ന് തോന്നും. ഒരു ജഗപൊക പടമായിരിക്കും കെങ്കേമം എന്ന് മനസ്സിലാക്കിക്കൊണ്ടാണ് ട്രെയ്ലര്‍ അവസാനിക്കുന്നത്. ഓന്‍ഡമാന്‍സിന്റ ബാനറില്‍ ഷാമോന്‍ ബി പറേലില്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന കെങ്കേമം ഉടന്‍ തീയേറ്ററിലെത്തും.പി.ആര്‍.ഒ- അയ്മനം സാജന്‍


 

Read more topics: # കെങ്കേമം
Kenkemam Movie Malayalam Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES