Latest News

മമ്മൂട്ടിയും പിള്ളേരും ഡബിള്‍ സ്‌ട്രോങ്: 50 കോടി ക്ലബ്ബില്‍ കയറി കണ്ണൂര്‍ സ്‌ക്വാഡ്; സന്തോഷവാര്‍ത്ത പുറത്തുവിട്ടു ദുല്‍ഖര്‍ സല്‍മാന്‍

Malayalilife
 മമ്മൂട്ടിയും പിള്ളേരും ഡബിള്‍ സ്‌ട്രോങ്: 50 കോടി ക്ലബ്ബില്‍ കയറി കണ്ണൂര്‍ സ്‌ക്വാഡ്; സന്തോഷവാര്‍ത്ത പുറത്തുവിട്ടു ദുല്‍ഖര്‍ സല്‍മാന്‍

റിലീസ് ദിവസം മുതല്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്. വന്‍ പ്രമോഷന്‍ ഇല്ലാതെ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകഹൃദയം തന്നെ കീഴടക്കിയാണ് കുതിക്കുന്നത്. ഹൗസ് ഫുള്ളായി തിയറ്ററില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് ചിത്രം. ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. 50 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് ചിത്രം.

അന്താരാഷ്ട്ര ബോക്‌സ് ഓഫിസില്‍ നിന്ന് ചിത്രം 50 കോടി രൂപയാണ് നേടിയത്. ദുല്‍ഖര്‍ സല്‍മാനാണ് സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. ചിത്രത്തിന്റെ വിതരണം ദുല്‍ഖറിന്റെ വേഫെയര്‍ സിനിമാസിനാണ്.

ഗ്രേറ്റ്ഫാദര്‍, വെള്ളം, ജോണ്‍ ലൂഥര്‍ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'കണ്ണൂര്‍ സ്‌ക്വാഡ്'. റോബി വര്‍ഗീസ് രാജിന്റെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ റോണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. മുന്‍ കണ്ണൂര്‍ എസ്പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂര്‍ സ്‌ക്വാഡിന്റെ ഭാഗമായ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയത്.

Kannur squad box office

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES