Latest News

ജയലളിതയാവാന്‍ കങ്കണ ഭാരം കൂട്ടിയത് ഹോര്‍മോണ്‍ ഗുണികകള്‍ കഴിച്ച്; ഭക്ഷണം കഴിച്ചും ഗുളിക കഴിച്ചും വര്‍ദ്ധിപ്പിച്ചത് ആറ് കിലോ വരെ;  മേക്കപ്പ് ദുരന്തം എന്ന് ട്രോളിയവര്‍ക്കുള്ള മറുപടിയുമായി കങ്കണ

Malayalilife
ജയലളിതയാവാന്‍ കങ്കണ ഭാരം കൂട്ടിയത് ഹോര്‍മോണ്‍ ഗുണികകള്‍ കഴിച്ച്; ഭക്ഷണം കഴിച്ചും ഗുളിക കഴിച്ചും വര്‍ദ്ധിപ്പിച്ചത് ആറ് കിലോ വരെ;  മേക്കപ്പ് ദുരന്തം എന്ന് ട്രോളിയവര്‍ക്കുള്ള മറുപടിയുമായി കങ്കണ

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് 'തലൈവി'ക്കായി നടി കങ്കണ റണാവത്ത് നടത്തിയ ഒരുക്കങ്ങളെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെതായി പുറത്ത് വന്ന ഫസ്റ്റ്ലുക്ക് ടീസറില്‍ ഇത് കങ്കണ തന്നെയോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലായിരുന്നു.
മാത്രമല്ല ടീസറിലെ കങ്കണയെ കണ്ടതോടെ മേക്കപ്പ് ദുരന്തം എന്ന് ട്രോളിന് എന്ന പരിഹാസവും നേരിട്ടിരുന്നു. 

എന്നാല്‍ മേക്കപ്പ് മാത്രമല്ല ചിത്രത്തിനായി ഭാരം കൂട്ടിയതിനെ കുറിച്ചാണ് കങ്കണ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്്. ജയലളിത ആകാനായി വളരെ കഷ്ടപ്പെട്ടാണ് ഭാരം കൂട്ടിയതെന്ന് കങ്കണ പറയുന്നത്.മെലിഞ്ഞിരിക്കുന്ന ശരീരപ്രകൃതി മാറ്റി വയറും തുടകളും തടിപ്പിക്കാനായി ഡോസ് കുറഞ്ഞ ഹോര്‍മോണ്‍ ഗുളികകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അങ്ങനെ ആറ് കിലോ ഭാരം കൂട്ടിയതെന്നും കങ്കണ ഒരു അഭിമുഖത്തിനിടെ തുറന്ന് പറഞ്ഞു. ഭാരം കൂട്ടാനായി കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതായും കങ്കണ പറഞ്ഞു.

എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും ഹിന്ദിയിലുമായി ഒരേസമയം പുറത്തിറക്കും. ചിത്രത്തില്‍ എം.ജി.ആര്‍ ആയി അരവിന്ദ് സാമിയാണ് എത്തുന്നത്. കെ.വി വിജയേന്ദ്രപ്രസാദും രജത് അരോറയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ജൂണ്‍ 26-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Kangana Ranaut took hormone tablets to get jayalalitha look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES