മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ്. ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ചന്ദ്രമുഖി. ഇപ്പോഴിതാ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമെത്തുകയാണ്. 17 വര്‍ഷങ്ങള്‍ക്കു ശേഷം രണ്ടാം ഭാഗമെത്തുന്ന ചിത്രത്തില്‍ ബോളിവുഡ് നായിക കങ്കണ റോണട്ട് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന തരത്തിലുളള വാര്‍ത്തകള്‍ മുമ്പ് പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഇതേ സംബന്ധിച്ചുളള വ്യക്തമായ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ്.
2005 ല്‍ പുറത്തിറങ്ങിയ ചന്ദ്രമുഖി സംവിധാനം ചെയ്തത് പി വാസു ആയിരുന്നു. ഇദ്ദേഹം തന്നെയാണ് ചന്ദ്രമുഖി 2 നും സംവിധാനമൊരുക്കുന്നത്. രജനീകാന്ത്, പ്രഭു, നയന്‍താര, ജ്യോതിക എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കന്നഡ റീമേക്ക് ആപ്തമിത്രയുടെ ഒഫിഷ്യല്‍ റീമേക്ക് ആയി പുറത്തുവന്ന ചിത്രമായിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. ആപ്തമിത്ര ഒരുക്കിയ പി വാസു തന്നെയായിരുന്നു ഈ ചിത്രത്തിന്റെയും സംവിധാനം. തമിഴ്നാട്ടിലെ തിയറ്ററുകളില്‍ രണ്ടര വര്‍ഷത്തോളം കളിച്ച് വന്‍ പ്രദര്‍ശനവിജയം നേടിയ ചിത്രമായിരുന്നു ചന്ദ്രമുഖി. രണ്ടാം ഭാഗത്തില്‍ ചിത്രത്തില്‍ നായകനായി എത്തുന്നത് ലോറന്‍സ് ആണ്. ചിത്രത്തില്‍ വടി വേലുവും പ്രധാന അഭിനേതാക്കളില്‍ ഒരാളാണ്. ചിത്രത്തിന്റെ ചിത്രീകരണം ജൂലൈയില്‍ ആരംഭിച്ചിരുന്നു. വളരെ പ്രേക്ഷക പ്രതീക്ഷയാണ് ചിത്രത്തിനുമേല്‍ ഉളളത്.
പി വാസുവിന്റെ സംവിധാനത്തില്‍ രജനീകാന്തും രാഘവ ലോറന്‍സും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം എത്തിയപ്പോള്‍ താരനിരയില്‍ രജനീകാന്ത് ഉണ്ടായിരുന്നില്ല. ചന്ദ്രമുഖി 2വിന്റെ ചിത്രീകരണം ആരംഭിച്ച വേളയില്‍ രജനീകാന്തിനെ നേരില്‍ കണ്ട് ലോറന്‍സ് അനുഗ്രഹം വാങ്ങിയത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
1993 ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മലയാള ചലച്ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മധു മുട്ടമാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1993 ലെ ജനപ്രിയ ചിത്രത്തിനുളള ജേശിയ സംസ്ഥാന പുരസ്‌കാരം ചിത്രം സ്വന്തമാക്കിയിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഗംഗയെ അവതരിപ്പിച്ച ശോഭനയും മികച്ച നടിക്കുളള പുരസ്‌കാരം നേടിയിരുന്നു.