Latest News

ചന്ദ്രമുഖി 2'; ചന്ദ്രമുഖിയായി കങ്കണ റണൗട്ട്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

Malayalilife
 ചന്ദ്രമുഖി 2'; ചന്ദ്രമുഖിയായി കങ്കണ റണൗട്ട്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

രാഘവ ലോറന്‍സും കങ്കണ റണാവത്തും പ്രധാന വേഷത്തിലെത്തുന്ന 'ചന്ദ്രമുഖി 2'ല്‍ കങ്കണയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. സൗന്ദര്യം കൊണ്ടും പ്രൗഢി കൊണ്ടും ചന്ദ്രമുഖിയായി കങ്കണ എത്തുമ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധ മുഴുവന്‍ കങ്കണയിലേക്ക് മാറുന്നു. അഴകിന്റെ റാണിയെ പോലെ കങ്കണയെ ഫസ്റ്റ് ലുക്കില്‍ കാണാം. പി.വാസു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സെപ്റ്റംബര്‍ 19 വിനായക ചതുര്‍ഥി ദിനത്തില്‍ ലോകമെമ്പാടും തിയറ്റര്‍ റിലീസ് ചെയ്യും. മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ 'ലൈക്ക പ്രൊഡക്ഷന്‍സ്'ന്റെ ബാനറില്‍ സുഭാസ്‌കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 18 വര്‍ഷം മുമ്പ് ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ച 'ചന്ദ്രമുഖി'യുടെ തുടര്‍ച്ചയാണ് 'ചന്ദ്രമുഖി 2'. രജനീകാന്ത്, ജ്യോതിക, പ്രഭു, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ചന്ദ്രമുഖി' 2005 ഏപ്രില്‍ 14 നാണ് റിലീസ് ചെയ്തത്. 

പി.വാസുവിന്റെ 65-മത്തെ ചിത്രമായ 'ചന്ദ്രമുഖി 2' ലൈക്ക പ്രൊഡക്ഷന്‍സാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ആര്‍ ഡി രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണി കൈകാര്യം ചെയ്യുന്നു. യുഗ ഭാരതി, മദന്‍ കാര്‍ക്കി, വിവേക്, ചൈതന്യ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് ഓസ്‌കാര്‍ ജേതാവ് എം.എം കീരവാണിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് തോട്ട തരണി പ്രൊഡക്ഷന്‍ ഡിസൈനറായി പ്രവര്‍ത്തിച്ച ഈ ചിത്രത്തില്‍ വടിവേലു, ലക്ഷ്മി മേനോന്‍, മഹിമ നമ്പ്യാര്‍, രാധിക ശരത് കുമാര്‍, വിഘ്‌നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രന്‍, റാവു രമേഷ്, സായ് അയ്യപ്പന്‍, സുരേഷ് മേനോന്‍, ശത്രു, ടി എം കാര്‍ത്തിക് എന്നിവരാണ് മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കൊപ്പം തന്നെ കണ്ടന്റ് ഓറിയന്റഡായ ചിത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അവ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ഒരു പ്രൊഡക്ഷന്‍ ഹൗസാണ് 'ലൈക്ക പ്രൊഡക്ഷന്‍സ്'. 

വസ്ത്രാലങ്കാരം: പെരുമാള്‍ സെല്‍വം, നീത ലുല്ല, ദോരതി, മേക്കപ്പ്: ശബരി ഗിരി, സ്റ്റില്‍സ്: ജയരാമന്‍, ഇഫക്റ്റ്‌സ്: സേതു, ഓഡിയോഗ്രഫി: ഉദയ് കുമാര്‍, നാക് സ്റ്റുഡിയോസ്, ആക്ഷന്‍: കമല്‍ കണ്ണന്‍, രവിവര്‍മ, സ്റ്റണ്ട് ശിവ, ഓം പ്രകാശ്, പിആര്‍ഒ: ശബരി.

Read more topics: # ചന്ദ്രമുഖി 2
chandramukhi 2 kangana ranaut

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES