പുതിയ കഥ വല്ലോം ഉണ്ടോ സാറിന്; ഇന്ദ്രന്‍സും മുരളി ഗോപിയും ഒന്നിക്കുന്നു; 'കനകരാജ്യം' ട്രെയ്ലര്‍ പുറത്ത്

Malayalilife
പുതിയ കഥ വല്ലോം ഉണ്ടോ സാറിന്; ഇന്ദ്രന്‍സും മുരളി ഗോപിയും ഒന്നിക്കുന്നു; 'കനകരാജ്യം' ട്രെയ്ലര്‍ പുറത്ത്

ഇന്ദ്രന്‍സ്, മുരളി ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാഗര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'കനകരാജ്യം' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം എന്നിവയാണ് സാഗറിന്റെ മുന്‍ ചിത്രങ്ങള്‍.

ലിയോണ ലിഷോയ്, ഇനാര ബിന്ത് ഷിഫാസ്, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകര്‍, കോട്ടയം രമേഷ്, രാജേഷ് ശര്‍മ്മ, ഉണ്ണി രാജ്, അച്യുതാനന്ദന്‍, ജയിംസ് ഏലിയ, ഹരീഷ് പേങ്ങന്‍, രമ്യ സുരേഷ്, സൈന കൃഷ്ണ, ശ്രീവിദ്യ മുല്ലശ്ശേരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

അടുത്തിടെ ആലപ്പുഴയില്‍ നടന്ന യഥാര്‍ത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് കനകരാജ്യം നിര്‍മ്മിക്കുന്നത്. ജൂലൈ 5- നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ഗാനരചന - ബി കെ ഹരിനാരായണന്‍, ധന്യ സുരേഷ് മേനോന്‍, മനു മഞ്ജിത്ത്, സംഗീതം - അരുണ്‍ മുരളീധരന്‍, കലാസംവിധാനം - പ്രദീപ്, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം ഡിസൈന്‍ - സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പന്‍കോട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - സനു സജീവന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷന്‍ മാനേജര്‍ - അനില്‍ കല്ലാര്‍, പിആര്‍ഒ- ആതിര ദില്‍ജിത്ത്, ശിവപ്രസാദ്, വാഴൂര്‍ ജോസ്, സ്റ്റില്‍സ് - അജി മസ്‌ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Read more topics: # 'കനകരാജ്യം
Kanakarajyam Trailer Indrans

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES