ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ റെക്കോര്‍ഡ് പ്രീ- പോസ്റ്റ് റിലീസ് കളക്ഷനുമായി തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 13 ദിവസം കൊണ്ട് 865 കോടി രൂപ കളക്ഷന്‍ നേടിക്കഴിഞ്ഞു. ഹിന്ദി സിനിമ ചരിത്രത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡോടെയാണ് പഠാന്റെ യാത്ര. ഇപ്പോളിതാ ഉലകനായകന്‍ കമല്‍ഹസനും എണ്‍പതുകളിലെ സൂപ്പര്‍നായികമാരും ഒന്നിച്ച് പഠാന്‍ കാണാനെത്തിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നത്.
സുഹാസിനി മണിരത്നം, ശോഭന, ജയശ്രീ എന്നിവരാണ് കമല്‍ഹാസനൊപ്പം പഠാന്‍ കാണാനെത്തിയത്. ചെന്നൈയില്‍ ഒരുക്കിയ പ്രത്യേക സ്‌ക്രീനിങ്ങിലാണ് ഇവര്‍ ചിത്രം കണ്ടത്.
അതേസമയം കെജിഎഫ് 2 ഹിന്ദിയുടെ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ് പഠാന്‍. ചിത്രത്തിന് നല്‍കുന്ന സ്നേഹത്തിന് ഷാരൂഖ് ഇന്നലെ നന്ദി അറിയിച്ചിരുന്നു. ഈ ആഴ്ച മുതല്‍ കുറച്ച ടിക്കറ്റ് നിരക്കിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ഷാരൂഖിനൊപ്പം ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും ലീഡ് റോളുകളില്‍ അഭിനയിക്കുന്നുണ്ട്.
13 ദിവസം കൊണ്ട് 865 കോടി രൂപ ചിത്രം നേടി കഴിഞ്ഞു. ഹിന്ദി സിനിമ ചരിത്രത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡോടെയാണ് പഠാന്റെ യാത്ര.
#KamalHaasan And #Jayashree & #Shobana And #Suhasini After A Special Screening Of #ShahRukhKhan's Latest Blockbuster #Pathaan !@ikamalhaasan ! @iamsrk ! @deepikapadukone ! pic.twitter.com/ewqDutvGAa
— Swapon SRK Fan (@SRKianSwapon) February 7, 2023