വിക്രം സിനിമ വന്‍ വിജയം ആയി തീര്‍ന്നതോടെ ഇപ്പോഴും സിനിമയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കുകയാണ്. ഇപ്പോഴിതാ ഉലകനായകന്റെ പുഷ് അപ്പ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ലൊക്കേഷനില്‍ വെച്ച് തന്നെ കമല്‍ഹാസന്‍ പുഷ് അപ്പ് എടുക്കുന്ന വീഡിയോ ആണിത്.
വിക്രം സിനിമയുടെ സംവിധായകന്‍ ലോകേഷ് കനകരാജ് ആണ് ഈ വീഡിയോ പുറത്ത് വിട്ടത്. ഗരുഡന്‍ പറന്നിറങ്ങിക്കഴിഞ്ഞു എന്ന ക്യാപ്ഷനോടെയാണ് ലോകേഷ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഗരുഡന്‍ പറന്നിറങ്ങിക്കഴിഞ്ഞു എന്ന ക്യാപ്ഷനോടെയാണ് ലോകേഷ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വാഗ്ദാനം ചെയ്തത് പോലെ കമല്‍ ഹാസന്‍ സാറിന്റെ വീഡിയോ ഇതാ. അദ്ദേഹം 26 പുഷ് അപ്പുകള്‍ ചെയ്തിരിക്കുന്നു. അതില്‍ രണ്ടെണ്ണം തനിയ്ക്ക് മിസ് ആയെന്നും ലോകേഷ് ട്വിറ്ററില്‍ കുറിച്ചു.
നടനും സംവിധായകനും എന്നതിനേക്കാള്‍ ഉപരി വലിയ ആത്മബന്ധം സൂക്ഷിക്കുന്നവരാണ് കമല്‍ ഹാസനും ലോകേഷ് കനകരാജും. താന്‍ കമല്‍ ഹാസന്റെ കടുത്ത ആരാധകനാണെന്ന് ലോകേഷ് പല തവണ പറഞ്ഞിട്ടുണ്ട്. വിക്രം വിജയമായതോടെ കമല്‍ ഹാസന്‍ ലോകേഷിന് ആഡംബര കാറും ലോകേഷിന്റെ കഴിവിനെ പ്രശംസിച്ച് കൊണ്ട് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തും സമ്മാനമായി നല്‍കിയിരുന്നു.
അതേസമയം., കോടികള്‍ ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ വിക്രം സിനിമയുടെ ഒടിടി റിലീസ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 8ന് വിക്രം സിനിമ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.