Latest News

ജോജുവിന്റെ പിറന്നാള്‍ ദിനത്തില്‍, ജോജു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് 

Malayalilife
 ജോജുവിന്റെ പിറന്നാള്‍ ദിനത്തില്‍, ജോജു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് 

ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമയാണ് 'പണി'. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ജോജുവിന്റെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തൃശ്ശൂര്‍ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം ജോജുവിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും എ ഡി സ്റ്റുഡിയോസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജോജുവിന് പുറമെ സീമ, അഭിനയ, ചാന്ദ്‌നി ശ്രീധരന്‍, അഭയ ഹിരണ്‍മയി, സോന മറിയ എബ്രാഹാം, മെര്‍ലറ്റ് ആന്‍ തോമസ്, ലങ്ക ലക്ഷ്മി, സാറ റോസ് ജോസഫ്, ബാബു നമ്പൂതിരി, പ്രശാന്ത് അലക്‌സാണ്ടര്‍, സുജിത് ശങ്കര്‍, രഞ്ജിത് വേലായുധന്‍, ബിറ്റോ ഡേവിസ്, റിനോഷ് ജോര്‍ജ്ജ്, ഇയാന്‍ & ഇവാന്‍, അന്‍ബു, രമേഷ് ഗിരിജ, ഡോണി ജോണ്‍സണ്‍, ബോബി കുര്യന്‍, ബിഗ് ബോസ് താരങ്ങളായ സാഗര്‍ & ജുനൈസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. 

പ്രശസ്ത സംവിധായകന്‍ വേണു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു വിജയിയുടെതാണ് സംഗീതം. 

സൗണ്ട് ഡിസൈന്‍ & സിങ്ക് സൗണ്ട്: അജയന്‍ അടാട്ട്, പ്രൊഡക്ഷന്‍ ഡിസൈനിങ്: സന്തോഷ് രാമന്‍, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍: ജയന്‍ നമ്പ്യാര്‍, മിക്‌സ്: എം ആര്‍ രാധാകൃഷ്ണന്‍, മേക്കപ്പ്: എം ജി റോഷന്‍, സമീര്‍ ഷാം, കോസ്റ്റ്യൂം: സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, സ്റ്റണ്ട്: ദിനേശ് സുബ്രായന്‍, കൊറിയോഗ്രഫി: സന്ധ്യ മാസ്റ്റര്‍, ഷിജിത്, പാര്‍വതി മേനോന്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: അനില്‍ മാത്യു, അസ്സോസിയേറ്റ് ഡയറക്ടര്‍: രതീഷ് പിള്ള, സഫര്‍ സനല്‍, നിഷാദ് ഹസ്സന്‍. വിതരണം: ആന്റോ ജോസഫ് ഫിലിം കമ്പനി. കോ-പ്രൊഡക്ഷന്‍: വര്‍ക്കി ജോര്‍ജ്,  എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍: അഗ്‌നിവേശ് രഞ്ജിത്ത്, മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ, പിആര്‍ഒ: ശബരി, വിഎഫ്എക്‌സ്: ലുമാ എഫ് എക്‌സ്, പ്രോമോ ഗ്രാഫിക്‌സ്: ശരത് വിനു, സ്റ്റില്‍സ്: അനൂപ് ചാക്കോ, ഡിസൈന്‍സ്: ഓള്‍ഡ്മങ്ക്‌സ്.

Joju George Directorial Debut

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES