Latest News

പ്രേക്ഷകര്‍ കാണാതായ പോയ ജയ ജയ ജയ ഹേയിലെ സംവിധാന മികവുകളുമായി വീഡിയോ;സംവിധായകന്റെ ബ്രില്യന്‍സ് കാണിക്കുന്ന വീഡിയോ വൈറല്‍

Malayalilife
പ്രേക്ഷകര്‍ കാണാതായ പോയ ജയ ജയ ജയ ഹേയിലെ സംവിധാന മികവുകളുമായി വീഡിയോ;സംവിധായകന്റെ ബ്രില്യന്‍സ് കാണിക്കുന്ന വീഡിയോ വൈറല്‍

മലയാളം ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ജയ ജയ ജയ ജയ ഹേ മികച്ച പ്രതികരണം ലഭിച്ച ചിത്രമായിരുന്നു. ബേസില്‍ ജോസഫ് ദര്‍ശന രാജേന്ദ്രന്‍ എന്നിലരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത സിനിമയെ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിലെ  ബ്രില്യന്‍സുകള്‍ കണ്ടെത്തിയ വീഡിയോ ആണ്  ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയ ചില ബ്രില്യന്‍സ് വെളിപ്പെടുത്തുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.  കഥാപാത്രങ്ങളുടെ പെരുമാറ്റത്തിലും, ചിത്രത്തിലെ രംഗങ്ങളിലും സംവിധായകന്‍ കാണിച്ച ബ്രില്ല്യന്‍സാണ് ഈ വീഡിയോയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.

ഡിസംബര്‍ 22 മുതല്‍ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ ചിത്രം സ്ട്രീം ചെ്യ്തു തുടങ്ങിയിരുന്നു. വളരെയധികം സാമൂഹ്യ പ്രാധാന്യമുളള ഒരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ്, ആക്ഷേപഹാസ്യത്തിലൂടെ തയ്യാറാക്കിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളായ രാജേഷ് കുമാറും ജയഭാരതിയുമായി പ്രേക്ഷകരിലേക്കെത്തിയത്.

വിപിന്‍ ദാസ്  സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്   വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ്. ഒരു കുഞ്ഞു സിനിമയായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം വളരെ പെട്ടെന്നാണ് ബ്ലോക്ക് ബസ്റ്ററായി മാറിയത്. അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്.  ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ബാബ്ലു അജുവാണ്. ജോണ്‍ കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ്  ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിയേഴ്സ് എന്റര്‍ടെയ്ന്‍മെന്റിന്റിന്റെ ബാനറിലെത്തിയ ചിത്രത്തിന്റ സഹ നിര്‍മ്മാണം അമല്‍ പോള്‍സനാണ് നിര്‍വഹിച്ചത്.

Jaya Jaya Jaya Jaya Hey Hidden Details

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES