അന്തരിച്ച നടനും സംവിധായകനുമായ മനോജ് കുമാറിന്റെ മരണാനന്തര ചടങ്ങിനിടെ തനിക്കൊപ്പം ഫോട്ടോ പകര്‍ത്താനെത്തിയ ആരാധികയോട് ക്ഷുഭിതയായി ജയ ബച്ചന്‍. ഞായറാഴ്ച നടന്ന പ്രാര്‍ഥനാ യോഗത്തിനിടെയാണ് ചിത്രമെടുക്കാന്‍ ശ്രമിച്ചവരോട് താരം ദേഷ്യപ്പെട്ടത്.
പ്രാര്‍ഥനയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയെ ജയ ബച്ചനെ കണ്ടതും തട്ടി വിളിക്കുകയായിരുന്നു. തിരിഞ്ഞുനോക്കിയ ജയാ ബച്ചന്‍ കണ്ടത്, തട്ടിവിളിച്ച സ്ത്രീക്കൊപ്പമുള്ള തന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്ന പ്രായമായ പുരുഷനെയായിരുന്നു. ഹസ്തദാനത്തിന് ശ്രമിച്ച സ്ത്രീയുടെ കൈ തട്ടിമാറ്റിയ ജയാ ബച്ചന്‍, ഇത്തരമൊരു ചടങ്ങില്‍വെച്ച് ഫോട്ടോ എടുത്തതിന് ഒപ്പമുണ്ടായിരുന്ന വ്യക്തിയെ ശകാരിച്ചു.
നടിക്ക് തങ്ങളുടെ പ്രവൃത്തി ഇഷ്ടപ്പെട്ടില്ലെന്നറിഞ്ഞ ദമ്പതികള്‍ സോറി പറയുന്നതും വിഡിയോയില്‍ കാണാം. വിഡിയോ വൈറലായതോടെ ജയ ബച്ചനെ എതിര്‍ത്തും അനുകൂലിച്ചും ആളുകളെത്തി.
ഏപ്രില്‍ 4 വെള്ളിയാഴ്ചയായിരുന്നു മുതിര്‍ന്ന ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1992 ല്‍ പത്മശ്രീയും 2015 ല്‍ ദാദാ സാഹേബ് പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ച താരമാണ് അദ്ദേഹം. ജയ ബച്ചന്‍, ആമിര്‍ ഖാന്‍, രാകേഷ് റോഷന്‍, ഫര്‍ഹാന്‍ അക്തര്‍, സോനു നിഗം, ഉദിത് നാരായണ്‍, ഇഷ ഡിയോള്‍, പ്രേം ചോപ്ര, ഡേവിഡ് ധവാന്‍ തുടങ്ങി നിരവധി പ്രശസ്ത താരങ്ങളാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്.
I blame that lady. She doesn't even know her — how arrogant is that? The reaction wasn't unexpected. pic.twitter.com/9wRzKNQyld
— Mr Sinha (@MrSinha_) April 6, 2025