Latest News

കാറില്‍ നിന്ന് ഇറങ്ങവെ കൈ നീട്ടി സഹായം ചോദിച്ച തെരവ് ബാലന് കൈയ്യില്‍ കരുതിയ ബിസ്‌ക്കറ്റ് പായ്ക്കറ്റ് എടുത്ത് നല്കി ജാന്‍വി; തൊട്ടടുത്ത് ബലൂണ്‍ വില്പ്പന നടത്തിയ അമ്മയുടെ കൈയ്യില്‍ പണവും നല്കി നടി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
കാറില്‍ നിന്ന് ഇറങ്ങവെ കൈ നീട്ടി സഹായം ചോദിച്ച തെരവ് ബാലന് കൈയ്യില്‍ കരുതിയ ബിസ്‌ക്കറ്റ് പായ്ക്കറ്റ് എടുത്ത്  നല്കി ജാന്‍വി; തൊട്ടടുത്ത് ബലൂണ്‍ വില്പ്പന നടത്തിയ അമ്മയുടെ കൈയ്യില്‍ പണവും നല്കി നടി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

തെരുവില്‍ വിശന്നുകൈനീട്ടിയ കുഞ്ഞിന് ബിസ്‌കറ്റും പണവും നല്‍കി സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ബോളിവുഡിലെ യുവനടി ജാന്‍വി കപൂര്‍. വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന താരം ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ കൈയ്യടി വാങ്ങുകയാണ്.

സഹായത്തിനായി തന്റെ മുന്നില്‍ കൈനീട്ടിയ തെരുവ് ബാലന് ബിസ്‌ക്കറ്റും പണവും നല്‍കുന്ന ജാന്‍വിയാണ് വീഡിയോയില്‍. ബ്യൂട്ടി പാര്‍ലറില്‍ പോകുന്നതിനായി കാറില്‍ നിന്നും ഇറങ്ങുമ്പോഴാണ് നടിയുടെ മുന്നിലേയ്ക്ക് കുട്ടി സഹായം യാചിച്ച് എത്തിയത്. കുട്ടിക്ക് പെട്ടെന്നു തന്നെ തന്റെ വണ്ടിയില്‍ ഉണ്ടായിരുന്ന ബിസ്‌കറ്റ് പായ്ക്കറ്റ് നല്‍കിയ ജാന്‍വി പിന്നീട് കുട്ടിയ്ക്ക് പണവും നല്‍കുന്നത് വീഡിയോയില്‍ കാണാം.

ഇതുകൊടുത്ത ശേഷം മുന്നോട്ടുപോയ ജാന്‍വിയോട് കുട്ടിയുടെ അമ്മ പൈസ ചോദിക്കുകയും ചെയ്തു. എന്നാല്‍ ജാന്‍വി മുന്നോട്ടുപോയി. അപ്പോയും ജാന്‍വി ആ അമ്മയെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. ബ്യൂട്ടി സലൂണിലേയ്ക്ക് കയറിപ്പോയ ജാന്‍വി തിരികെയെത്തി കുട്ടിയുടെ കൈയ്യില്‍ പൈസ നല്‍കുകയായിരുന്നു. കുട്ടി സന്തോഷത്തോടെ തിരിച്ച് പോകുന്നതും വീഡിയോയില്‍ കാണുന്നുണ്ട്.


നിരവധി ആളുകളാണ് ജാന്‍വിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്ത് വരുന്നത്. ഇത്തരം സംഭവങ്ങള്‍ കണ്ടിട്ടും കാണാത്ത മട്ടില്‍ കടന്നു പോകുന്ന താരങ്ങള്‍ക്ക് ജാന്‍വി മാതൃകയാണെന്നാണ് ആരാധകര്‍ പറയുന്നത്.അതേസമയം ഇത് പകര്‍ത്തുന്നവരോട് ക്യാമറ ഓഫ് ചെയ്യാനും ജാന്‍വി ആവശ്യപ്പെടുന്നുണ്ടായിരുന്നു. 

Janhvi Kapoor kind gesture towards a street kid

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES