റിയ കപൂര്‍ സംഘടിപ്പിച്ച ഭക്ഷണവിരുന്നിന് ജാന്‍വി എത്തിയത് ബോയ്ഫ്രണ്ടായ ശിഖര്‍ പഹരിയയ്‌ക്കൊപ്പം; ദുബായില്‍ പാര്‍ട്ടിയില്‍ ഒന്നിച്ചെത്തി ആര്യന്‍ ഖാനും നടി നോറ ഫത്തേഹിയും; ബോളിവുഡിലെ താരങ്ങളുടെ മക്കളെ വിടാതെ പാപ്പരാസികള്‍

Malayalilife
റിയ കപൂര്‍ സംഘടിപ്പിച്ച ഭക്ഷണവിരുന്നിന് ജാന്‍വി എത്തിയത് ബോയ്ഫ്രണ്ടായ ശിഖര്‍ പഹരിയയ്‌ക്കൊപ്പം; ദുബായില്‍ പാര്‍ട്ടിയില്‍ ഒന്നിച്ചെത്തി ആര്യന്‍ ഖാനും നടി നോറ ഫത്തേഹിയും; ബോളിവുഡിലെ താരങ്ങളുടെ മക്കളെ വിടാതെ പാപ്പരാസികള്‍

കുറച്ചു ദിവസങ്ങളായി ബോളിവുഡില്‍ നിന്നുള്ള പ്രണയകഥകളുടെ വാര്‍ത്തകളും ദൃശ്യങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര- കിയാര, തമന്ന- വിജയ് വര്‍മ എന്നിവരുടെ ചിത്രങ്ങളും വീഡിയോയുമൊക്കെയാണ് പ്രചരിച്ചത്. ഇപ്പോളിതാ സൂപ്പര്‍താരങ്ങളുടെ മക്കളുടെ പിന്നാലെയാണ് പാപ്പരാസികള്‍. ബോളിവുഡിലെ താര സുന്ദരി ജാന്‍വി കപൂറിന്റെ പ്രണയവും ആര്യന്‍ ഖാന്റെ പ്രണയവും ഗോസിപ്പുകോളങ്ങളില്‍ ഇടംപിടിക്കുകയാണ്.

ജാന്‍വിയുടെ പ്രണയിതാവെന്ന് പറയപ്പെടുന്ന ശിഖര്‍ പഹരിയയ്ക്കൊപ്പമാണ് റിയ കപൂര്‍ സംഘടിപ്പിച്ച ഭക്ഷണവിരുന്നിന് താരമെത്തിയതാണ് ജാന്‍വി പ്രണയം ചൂടുപിടിക്കാന്‍ കാരണം. മാധ്യമങ്ങള്‍ ചിത്രം പകര്‍ത്തുമ്പോള്‍ മുഖം മറയ്ക്കാനൊരുങ്ങുന്നയാണ് ജാന്‍വിയുടെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

മലൈക അറോറ, അര്‍ജുന്‍ കപൂര്‍, ഹര്‍ഷ്വര്‍ധന്‍ കപൂര്‍, ഖുശി കപൂര്‍, അന്‍ശുല കപൂര്‍ എന്നിവരും വിരുന്നിനായി എത്തിയിരുന്നു. കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണിലെത്തിയ ജാന്‍വി തന്റെ പ്രണയത്തെക്കുറിച്ച് ചെറിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. സാറാ അലി ഖാനൊപ്പമാണ് താരമെത്തിയത്. സുഹൃത്തുക്കളായ തങ്ങള്‍ ഒരേ സമയം പഹരിയ സഹോദരന്മാരെ പ്രണയച്ചിട്ടുണ്ടെന്നാണ് താരങ്ങള്‍ ഷോയില്‍ പറഞ്ഞത്.

അനില്‍ കപൂറിന്റെ 66-ാം പിറന്നാളാഘോഷത്തില്‍ ശിഖര്‍ പങ്കെടുത്തിരുന്നു. ബോണി കപൂറിനും ജാന്‍വിയ്ക്കുമൊപ്പം ചിത്രങ്ങളും ആഘോഷത്തിനിടെ ശിഖര്‍ പകര്‍ത്തി. ജാന്‍വിയ്‌ക്കൊപ്പമാണ് ശിഖര്‍ അന്ന് പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയത്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ കൊച്ചു മകനാണ് ശിഖര്‍.

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും നോറ ഫത്തേഹിയും ഡേറ്റിംഗില്‍ ആണെന്ന് പ്രചാരണവും ചൂട് പിടിക്കുകയാണ്.ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും നടി നോറ ഫത്തേഹിയും ദുബായില്‍ ഒന്നിച്ച് എത്തിയതാണ് ഈ പ്രചാരണങ്ങള്‍ക്ക് പിന്നിലെ കാരണം. ദുബായില്‍ നിന്നുള്ള ഇരുതാരങ്ങളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

നേരത്തെ ദുബായില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ ആര്യന്റെ സഹോദരി സുഹാന ഖാനും ചലച്ചിത്ര നിര്‍മ്മാതാവ് കരണ്‍ ജോഹറുമൊത്ത് നോറ പോസ് ചെയ്യുന്ന ഫോട്ടോകളും ഓണ്‍ലൈനില്‍ പങ്കുവച്ചിരുന്നു.ദുബായില്‍ നിന്നുള്ള നോറയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ക്ക് അടിയില്‍ തന്നെ 'നോറയും ആര്യനും തമ്മിലുള്ള രഹസ്യമെന്ത്?' എന്ന ചോദ്യങ്ങളും ചില ആരാധകര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആര്യനും നോറയും തമ്മില്‍ അങ്ങനെയൊരു ബന്ധവുമില്ല എന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

കൂടാതെ, ക്രിസ്മസും പുതുവര്‍ഷവും ബോളിവുഡ് താരങ്ങളും കുടുംബങ്ങളും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും അവധി ആഘോഷിക്കുന്ന സമയമാണ്. അതിനായി പാര്‍ട്ടികളും ഇവന്റുകളും ഉണ്ടാകും. അതിനാല്‍ ആര്യനെയും നോറയെയും ഒരേ വേദിയില്‍ കാണുന്നത് വലിയ കാര്യമല്ല എന്നാണ് താരങ്ങളോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Janhvi Kapoor and aryan khan love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES