ഫിറ്റ്സസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. മോഡേണ്‍ ഔട്ട് ഫിറ്റുകളും ട്രെഡീഷണല്‍ ഔട്ട്ഫിറ്റുകളും നന്നായി ചേരുന്ന താരമാണ് ജാന്‍വി. ഇപ്പോഴിതാ ഒരു ഫാഷന്‍ ഷോയിലെ താരത്തിന്റെ ഔട്ട്ഫിറ്റാണ് സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
അമിത് അഗര്‍വാള്‍ ഹൈദരാബാദില്‍ സംഘടിപ്പിച്ച ബ്ലെന്‍ഡേഴ്സ് പ്രൈഡ് ഫാഷന്‍ ടൂറിന്റെ റാംപിലാണ് ജാന്‍വി ഈ വസ്ത്രമണിഞ്ഞ് എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ജാന്‍വി തന്നെ താരത്തിന്റെ ഇന്‍സ്റ്റാഗ്രം പേജിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ഓറഞ്ച് നിയോണ്‍ നിറത്തിലുളള ലെഹങ്ക ധരിച്ചുളള ചിത്രത്തിന് വലിയ ആരാധക സ്വീകാര്യതയാണ് ലഭിച്ചത്.
അരക്കെട്ടില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന രീതിയിലായിരുന്നു സ്‌കര്‍ട്ടിന്‍രെ ഡിസൈന്‍ ഉളളത്. ഫ്ളയേര്‍ഡ് പാവാടയില്‍ വലിയ ലീഫ് പ്രിന്റുകളും ഉള്‍ക്കൊളളിച്ച് വളരെ ഭംഗിയായി ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഷോള്‍ഡറില്‍ നിന്ന് മുന്നിലേക്ക് ദുപ്പട്ട സ്‌റ്റൈല്‍ ആണ് കൊണ്ടുവന്നിരിക്കുന്നത്. കീഹോളോടുകൂടിയ സ്ട്രാപ്പ് ലെസ് ബസ്റ്റിയറായിരുന്നു ലെഹങ്കയ്ക്കൊപ്പം താരം പെയര്‍ ചെയ്തത്.
സിംഗിള്‍ നൂഡില്‍ സ്ട്രാപ്പും പ്ലന്‍ജിങ് നെക്ക്ലൈനും ഔട്ട് ഫിറ്റിന്റെ മറ്റുളള പ്രത്യേകതകളാണ്. പോണിടെയില്‍ ഹെയര്‍ സ്റ്റൈലാണ് താരം ഉപയോഗിച്ചത്. നേര്‍ത്ത ഓറഞ്ച് നിറത്തിലുളള ഐഷാഡോയും പിങ്ക് ഗ്ലോസ്സി ലിപ്സ്റ്റിക്കും താരത്തിനെ കൂടുതല്‍ കളര്‍ഫുള്‍ ആക്കി.