ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തവും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും സിനിമയാകുന്നു. കലാഭവന്‍ ഷാജോണ്‍ നായകനാകുന്ന ചിത്രത്തിന്റെ പേര് ഇതുവരെ എന്നാണ്. ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. അനില്‍ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.
ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് പ്ലാന്റിനെ ചുറ്റിപറ്റി ജീവിക്കുന്ന കൂടുബങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ആരോഗ്യ പ്രശ്നങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തുടക്കം മുതല്‍ ഇതുവരെ നടന്ന സംഭവ വികാസങ്ങളെക്കുറിച്ചും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.
ബ്രഹ്മപുരത്തുണ്ടായ തീയും പുകയും ആരോഗ്യപ്രശങ്ങള്‍ ഉണ്ടാക്കുമോ എന്ന ഭീതിയിലായിരുന്നു ബ്രഹ്മപുരത്തും കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും ജീവിക്കുന്ന ജനങ്ങള്‍. ബ്രഹ്മപുരത്തെ വിവാദ വിഷയങ്ങളും ചിത്രം ചര്‍ച്ച ചെയ്യും. ടൈറ്റസ് പീറ്റര്‍ ആണ് നിര്‍മാണം.
സുനില്‍ പ്രേം എല്‍.എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഔസേപ്പച്ചന്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ലിറിക്സ്: കെ ജയകുമാര്‍, കോ പ്രൊഡ്യൂസര്‍: ഡോ. സ്മൈലി ടെറ്റസ്, മൂവി മാജിക്, ആര്‍ട്ട് ഡിരക്ടര്‍: അര്‍ക്കന്‍ എസ്. കര്‍മ്മ.