Latest News

നടന്‍ വിശാലിന്റെ വിവാഹ വാര്‍ത്ത വീണ്ടും ചര്‍ച്ചയാക്കി തമിഴ് മാധ്യമങ്ങള്‍; ഇത്തവണ വധുവായി മലയാളത്തിന്റെ പ്രിയ നടി കൂടിയായ ലക്ഷ്മി മേനോന്‍; പ്രതികരിക്കാതെ താരങ്ങളും

Malayalilife
 നടന്‍ വിശാലിന്റെ വിവാഹ വാര്‍ത്ത വീണ്ടും ചര്‍ച്ചയാക്കി തമിഴ് മാധ്യമങ്ങള്‍; ഇത്തവണ വധുവായി മലയാളത്തിന്റെ പ്രിയ നടി കൂടിയായ ലക്ഷ്മി മേനോന്‍; പ്രതികരിക്കാതെ താരങ്ങളും

തെന്നിന്ത്യന്‍ നടന്‍ വിശാല്‍ വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. മലയാളികള്‍ക്ക് ഏറെ പരിചിതയായ നടി ലക്ഷ്മി മേനോനാണ് വധുവെന്നും പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്നു.

നാല്‍പത്തിയഞ്ചുകാരനായ വിശാല്‍ 27കാരിയായ ലക്ഷ്മിയെ വിവാഹം ചെയ്യാനൊരുങ്ങുന്ന എന്ന റിപ്പോര്‍ട്ടുകളാണ് തമിഴ് മാധ്യമങ്ങളില്‍ എത്തുന്നത്.
കുംകി, സുന്ദര പാണ്ഡിയന്‍, കുട്ടി പുലി, ജിഗര്‍താണ്ട, മഞ്ച പൈ, കൊമ്പന്‍, റെക്കൈ, വേതാളം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ലക്ഷ്മി മേനോന്‍. മലയാളത്തില്‍ ദിലീപിനൊപ്പം അവതാരം എന്ന സിനിമയിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

അജിത്തിന്റെ വേതാളം സിനിമയ്ക്ക് ശേഷം താരം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. നിലവില്‍ വീണ്ടും സിനിമയില്‍ സജീവമായ താരം ഭോല ശങ്കര്‍, ചന്ദ്രമുഖി 2 എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വിശാലിനൊപ്പം പാണ്ഡ്യനാട് എന്ന ചിത്രത്തില്‍ ലക്ഷ്മി അഭിനയിച്ചിരുന്നു.

നേരത്തെ ഒരു മലയാളി ബിസിനസുകാരനുമായി ലക്ഷ്മി മേനോന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാവുമെന്നും ഗോസിപ്പുകളുണ്ടായിരുന്നു. അതേസമയം കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു നടിയുമായി വിശാലിന്റെ വിവാഹ നിശ്ചയം വരെ നടന്നിരുന്നു. എന്നാല്‍ പിന്നീട് അത് മുടങ്ങി.

തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയുമായിട്ടായിരുന്നു താരത്തിന്റെ വിവാഹം ഉറപ്പിച്ചിരുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു. വിശാഖപട്ടണത്ത് ഷൂട്ടിംഗ് നടക്കുമ്പോഴാണ് താന്‍ അനിഷയെ കണ്ടതെന്നും ഉടന്‍ പ്രണയം തോന്നിയിരുന്നതായും വിശാല്‍ പറഞ്ഞിരുന്നു. എന്നാല്‍ നിശ്ചയത്തിന് ശേഷം ഇരുവരും പിരിഞ്ഞു.

Read more topics: # വിശാല്‍
Is Tamil actor Vishal getting married to Lakshmi Menon

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES