Latest News

വിവാഹദിനത്തില്‍ ശിഖയെത്തിയത് നിറയെ ആഭരണങ്ങള്‍ അണിഞ്ഞ് മുല്ലപ്പൂ ചൂടീ സുന്ദരിയായി; വിവാഹ റിസ്പഷനില്‍ തിളങ്ങിയത് തട്ടമിട്ട മൊഞ്ചത്തിയായി; അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ഗായകരായ ഫൈസല്‍ ഫാസി- ശിഖ വിവാഹ വീഡിയോ കാണാം

Malayalilife
വിവാഹദിനത്തില്‍ ശിഖയെത്തിയത് നിറയെ ആഭരണങ്ങള്‍ അണിഞ്ഞ് മുല്ലപ്പൂ ചൂടീ സുന്ദരിയായി; വിവാഹ റിസ്പഷനില്‍ തിളങ്ങിയത് തട്ടമിട്ട മൊഞ്ചത്തിയായി; അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ഗായകരായ ഫൈസല്‍ ഫാസി- ശിഖ വിവാഹ വീഡിയോ കാണാം

ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ശിഖ പ്രഭാകറും ഗായകനും സംഗീത സംവിധായകനുമായ ഫൈസല്‍ റാസിയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്.നവംബര്‍ 23 നായിരുന്നു അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹത്തിലേക്ക് കടന്നത്.ഇരുവരുടെയും വിവാഹ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. 

അബ്രിഡ് ഷൈന്‍ റിലീസ് ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ ഞാനും ഞാനുമെന്റാളും എന്ന ഗാനത്തിന് സംഗീതം പകര്‍ന്നതും ആലപിച്ചതും ഫൈസലാണ്. പൂമരത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ ഫൈസല്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 
ിയാലിറ്റി ഷോയിലൂടെ തിളങ്ങിയ ശിഖ പിന്നീട് സ്വന്തമായി ഗാനങ്ങള്‍ ചെയ്തു. അവയ്ക്കെല്ലാം ആരാധകരും ഏറെയാണ്. നിരവധി പേരാണ് ഗായകദമ്പതികളുടെ വിവഹത്തിന് എത്തിച്ചേര്‍ന്നത്. 

മഹാരാജാസ് കോളേജില്‍ വച്ച് തുടങ്ങിയ പ്രണയം, വിവാഹത്തിലേക്ക് കടന്നത് ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെ ആയിരുന്നു. വിവാഹത്തിന് ശേഷം നടന്ന സത്കാരത്തില്‍ നിരവധി താരങ്ങളാണ് പങ്കെടുത്ത്. സത്കാരത്തിനിടയില്‍ ഇരുവരും തങ്ങളുടെ സന്തോഷത്തിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയും അറിയിച്ചിരുന്നു.

വിവാഹ ദിവസം നിറയെ ആഭരണങ്ങള്‍ അണിഞ്ഞു, മുല്ലപ്പൂ ചൂടി സുന്ദരിയായിട്ടാണ് ശിഖ വേദിയില്‍ എത്തിയത്. ഗോള്‍ഡന്‍ കുര്‍ത്തിയും മുണ്ടും അണിഞ്ഞാണ് വരന്‍ വിവാഹ വേദിയില്‍ എത്തിയത്. വിവാഹ റിസ്പഷന്‍ തികച്ചും വ്യത്യസ്തമായിട്ടായിരുന്നു നടന്നത്. തലയില്‍ തട്ടമിട്ട മൊഞ്ചത്തിയായിട്ടാണ് ശിഖ എത്തിയത്. കേക്ക് കട്ട് ചെയ്ത ശേഷം ശിഖയുടെ വായില്‍ വച്ച് നല്‍കിയ ഫൈസല്‍ വേദിയില്‍ വച്ച് ശിഖയ്ക്ക് പരസ്യ ചുംബനം നല്‍കിയത് കര ഘോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

Read more topics: # ശിഖ ഫൈസല്‍
Idea Star Singer Shikha Prabhakar And Faisal Razi Wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES