മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അനു സിത്താര. വളരെ പെട്ടെന്നാണ് താരം പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. വിവാഹ ശേഷമാണ് താരം അഭിനയത്തില്‍ സജീവമായതും നായികയായി പ്രശസ്തയായതും. എങ്കിലും താരത്തിനെ മലയാളി പ്രേക്ഷകര്‍ക്ക് പെരുത്ത് ഇഷ്ടമായി. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും സാധിച്ച താരം ഇപ്പോള്‍ ലോക്ഡൗണില്‍ വയനാട്ടിലെ വീട്ടലാണ് താരമുള്ളത്. എങ്കിലും തന്റെ വിശേഷങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ തനിക്കൊരു കുട്ടി ഉണ്ടായാൽ ജാതിക്കും മതത്തിനും അതീതമായി വളർത്തുമെന്ന് തുറന്ന് പറയുകയാണ് താരം
ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാതെ സ്‌കൂളിലെ ഞാനെന്റെ കുഞ്ഞിനെ ചേർക്കുകയുള്ളു. പതിനെട്ടു വയസ് കുഞ്ഞ് സ്വയം തീരുമാനിക്കട്ടെ എന്തെങ്കിലും ജാതിയോ മതമോ സ്വീകരിക്കണമെന്ന്. മുസ്ലിം പള്ളികളിലും ക്രിസ്ത്യൻ പള്ളികളിലും അമ്പലങ്ങളിലും ഒക്കെ ഞാൻ പോകാറുണ്ട്. ആരാധനയാലങ്ങൾ വളരെയധികം പോസറ്റീവ് എനർജി നൽകുന്ന സ്ഥലങ്ങളാണ്.
എല്ലാവരും പോസറ്റീവ് മനസുമായി ആണ് അവിടേക്ക് എത്താറുള്ളത്. ആ പോസറ്റീവ് എനർജി നമ്മളിലേക്ക് പകരും. എനിക്ക് ഒരു കുഞ്ഞുണ്ടാകുമ്പോൾ ജാതിക്കും മതത്തിനും അതീതമായിട്ടേ കുഞ്ഞിനെ വളർത്തു.താൻ പാതി മുസ്ലീം ആണ്.
പത്താംക്ലാസ് സർട്ടിഫിക്കറ്റിലും അനു സിത്താരയുടെ മതം മുസ്ലിം ആണ്. രേണുകയുടെ അച്ഛൻ അബ്ദുൾ സലാം മുസ്ലീം ആണ്. അമ്മ രേണുകയും അച്ഛൻ സലാമും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. വിപ്ലവ കല്യാണം ആയതിനാൽ തന്നെ അനു ജനിച്ച ശേഷമാണ് വീട്ടുകാർ പിണക്കം മറന്നത്.
അതിനാൽ വിഷുവും ഓണവും റമസാനുമൊക്കെ ആഘോഷിക്കും.അബ്ദുൽ സലാമിന്റെ ഉമ്മ അനു സിത്താരയെയും സഹോദരി അനു സൊനാരയെയും നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും താൻ എടുക്കാറുണ്ടെന്നും അനു സിത്താര വെളിപ്പെടുത്തുന്നു.അച്ഛൻ അബ്ദുൾ സലാമിന്റെയും അമ്മ രേണുകയുടേതും പ്രണയ വിവാഹമാണ്. ശരിക്കും പറഞ്ഞാൽ വിപ്ലവ കല്യാണം. ഞാൻ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത്. അതുകൊണ്ട് ഹാപ്പിയായത് ഞാനും അനിയത്തിയുമാണ്. വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങൾ ആഘോഷിക്കും’. ‘ഒരു രഹസ്യം കൂടി പറയാം, പത്താംക്ലാസ് സർട്ടിഫിക്കറ്റിൽ ഞാൻ മുസ്ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ടെന്നുമാണ് അനു സിത്താര പറഞ്ഞത്.