Latest News

നാച്ചുറല്‍ സ്റ്റാര്‍ നാനിയുടെ 'ഹായ് നാണ്ണാ' ! മൂന്നാമത്തെ സിംഗിള്‍ 'മെല്ലെ ഇഷ്ടം' പുറത്തിറങ്ങി

Malayalilife
 നാച്ചുറല്‍ സ്റ്റാര്‍ നാനിയുടെ 'ഹായ് നാണ്ണാ' ! മൂന്നാമത്തെ സിംഗിള്‍ 'മെല്ലെ ഇഷ്ടം' പുറത്തിറങ്ങി

നാച്ചുറല്‍ സ്റ്റാര്‍ നാനിയും മൃണാല്‍ താക്കൂറും ജോഡികളായെത്തുന്ന 'ഹായ് നാണ്ണാ'യിലെ മൂന്നാമത്തെ സിംഗിളായ 'മെല്ലെ ഇഷ്ടം' പുറത്തിറങ്ങി. 'ടി സീരിസ് മലയാളം' എന്ന യൂ ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഈ ?ഗാനം ഹെഷാമും ആവണി മല്‍ഹറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അരുണ്‍ അലാട്ട് വരികള്‍ ഒരുക്കിയ ?ഗാനത്തിന് ഹെഷാം അബ്ദുള്‍ വഹാബാണ് സം?ഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകരെ ആവേശം കൊള്ളിച്ചപ്പോള്‍, ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മൂന്ന് സിംഗിളും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം പിടിച്ചിരിക്കുകയാണ്. 

നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന 'ഹായ് നാണ്ണാ' വൈര എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മോഹന്‍ ചെറുകുരിയും (സിവിഎം) ഡോ വിജേന്ദര്‍ റെഡ്ഡി ടീഗലയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ബേബി കിയാര ഖന്ന സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബര്‍ 7 മുതല്‍ തിയറ്ററുകളിലെത്തും. 

സാനു ജോണ്‍ വര്‍ഗീസ് ഐഎസ്സി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ചിത്രസംയോജനം പ്രവീണ്‍ ആന്റണിയും  പ്രൊഡക്ഷന്‍ ഡിസൈന്‍ അവിനാഷ് കൊല്ലയുമാണ് കൈകാര്യം ചെയ്യുന്നത്. സതീഷ് ഇവിവിയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. വസ്ത്രാലങ്കാരം: ശീതള്‍ ശര്‍മ്മ, പിആര്‍ഒ: ശബരി

Hi Nanna Melle Ishtam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES