Latest News

അറബി കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക്, നിങ്ങള്‍ എറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച്‌ നല്ല ബോധ്യമുണ്ടാവണം: ഹരീഷ് പേരടി

Malayalilife
അറബി കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക്, നിങ്ങള്‍ എറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച്‌ നല്ല ബോധ്യമുണ്ടാവണം: ഹരീഷ് പേരടി

ടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. എന്നാൽ ഇപ്പോൾ സുരേഷ് ഗോപി  നടത്തിയ പിണറായി സര്‍ക്കാരിനെ കാലില്‍ ചുഴറ്റി അറബികടലില്‍ എറിയണമെന്ന പരാമര്‍ശത്തിന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്. ഹരീഷ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ അറബി കടലില്‍ എറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എറിയുന്നതിന്റെ ചരിത്രത്തെ കുറിച്ച്‌ നല്ല ബോദ്ധ്യമുണ്ടാവുകണമെന്ന്  പറഞ്ഞു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

അറബി കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക്. നിങ്ങള്‍ എറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച്‌ നല്ല ബോധ്യമുണ്ടാവണം. എടുത്ത് എറിയുംതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമര്‍ദ്ദമായി മാറുകയും പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളില്‍ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണത്.
ആ ചുഴലിയില്‍ പിന്നെ നിങ്ങളുടേത് എന്ന് പറയാന്‍ ഒന്നും അവശേഷിക്കില്ല. ഒരു ചുകന്ന സൂര്യന്‍ മാത്രം കത്തി നില്‍ക്കും. കളമറിഞ്ഞ് കളിക്കുക.'

Hareesh peradi fb post about suresh gopi words

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES