ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതിമാരാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും. ആരാധകരെ ആഹ്ളാദിപ്പിക്കുന്ന കാര്യങ്ങള്‍ ഇരുവരും സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്ക് വക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തോടൊപ്പം സര്‍ക്കസ് കാണാന്‍ പോയ കാര്യവും അക്ഷയ് കുമാര്‍ തമാശ കലര്‍ത്തി പങ്ക് വച്ചിരിക്കുകയാണ്.
സര്‍ക്കസ് കാണാന്‍ പോയപ്പോള്‍ മരണക്കിണര്‍ കാണുന്ന വീഡിയോയാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് താരം നല്‍കിയിരിക്കുന്ന രസകരമായ ക്യാപ്ഷനാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
മരണക്കിണര്‍ കണ്ട് ഭാര്യയായ ട്വിങ്കിള്‍ അതെന്താണെന്ന് ചോദിക്കുന്നതും അതിനുള്ള മറുപടി താരം പറയുന്നതും വീഡിയോയില്‍ കാണാം. ''ഇന്നലെ നല്ല പഴയ സര്‍ക്കസ് കാണാന്‍ എന്റെ കുടുംബത്തിനൊപ്പം പോയി. മരണക്കിണര്‍ കണ്ട് ഈ പ്രവൃത്തിയെ എന്താണ് വിളിക്കുന്നതെന്ന് ഭാര്യ എന്നോട് ചോദിച്ചു. ഉത്തരം കൃത്യമായി പറഞ്ഞെങ്കിലും 'വിവാഹം' എന്ന് പറയാനായിരുന്നു ആഗ്രഹം.'' എന്ന രസകരമായ ക്യാപ്ഷനാണ് താരം നല്‍കിയത്.