Latest News

കേരള സൃഷ്ടിക്കു കാരണഭൂതനായ മഹാവിഷ്ണുവിന്റെ അവതാരമേത്? ചിരിപടര്‍ത്തി ജോണി ആന്റണി;  'ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്' ന്റെ ടീസര്‍ കാണാം

Malayalilife
 കേരള സൃഷ്ടിക്കു കാരണഭൂതനായ മഹാവിഷ്ണുവിന്റെ അവതാരമേത്? ചിരിപടര്‍ത്തി ജോണി ആന്റണി;  'ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്' ന്റെ ടീസര്‍ കാണാം

പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന 'ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്' ന്റെ ടീസര്‍ എത്തി. 
കേരള സൃഷ്ടിക്കു കാരണഭൂതനായ മഹാവിഷ്ണുവിന്റെ അവതാരമേത്? അതിനുത്തരം ഉടന്‍ തന്നെ വന്നു: പിണറായി സഖാവ്. ഈ ഉത്തരം കേട്ട് പലരും ഞെട്ടി...ചിലര്‍ ചിരി ഒതുക്കി...ചോദ്യകര്‍ത്താവായ അദ്ധ്യാപകനായി ജോണി ആന്റെണിയാണ് ടീസറില്‍

ബാലഗോപാലാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും. ക്യാമറ: രജീഷ് രാമന്‍, പ്രോജക്ട് ഡിസൈനര്‍: എസ് മുരുകന്‍. ഷാജി കൈലാസ് - ആനി ദമ്പതികളുടെ ഇളയ മകന്‍ റുഷിന്‍ ഷാജി കൈലാസ് നായകനാകുന്ന ഈ സിനിമയില്‍ അബുസലിം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഓണം റിലീസായി സെപ്റ്റംബര്‍ 13നു ചിത്രം തിയറ്ററുകളിലെത്തും.

ജോണി ആന്റണി, ടിനി ടോം, എബിന്‍ ബിനോ, സൂര്യ ക്രിഷ്, ശ്രീജിത്ത് രവി, വൈഷ്ണവ് ബിജു, സിനോജ് വര്‍ഗീസ്, ദിനേശ് പണിക്കര്‍, ഇനിയ, സുജിത് ശങ്കര്‍, കൃഷ്‌ണേന്ദു, സ്വരൂപ് വിനു, പാര്‍വതി രാജന്‍ ശങ്കരാടി, പൂജ മോഹന്‍രാജ്, ഗായത്രി സതീഷ്, അജയ് നടരാജ്, ടോം സ്‌കോട്ട്, രജിത് കുമാര്‍, സോണിയ മല്‍ഹാര്‍, സുന്ദര്‍ പാണ്ട്യന്‍, ലാല്‍ ബാബു, അനീഷ് ശബരി, മാത്യൂസ് എബ്രഹാം തുടങ്ങിയവരും താരനിരയിലുണ്ട്.

Gangs of Sukumarakurup Official Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES