മമ്മൂട്ടി നായകനായി എത്തുന്ന രമേശ് പിഷാരടി ചിത്രം ഗാനഗന്ധര്‍വ്വന്റെ ടീസര്‍ പുറത്തിറങ്ങി.ഷൈജു ദാമോദരന്റെ കമന്ററിയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കലസദന്‍ ഉല്ലാസിന്റെ ബുള്‍സ് ഐ തീറ്റിയാണ് ടീസറില്‍ ഉള്ളത്.
51 സെക്കന്റ് ദൈര്‍ഘ്യമുണ്ട് ടീസര്‍ വീഡിയോയ്ക്ക്. ചിത്രത്തില്‍ ഒരു ഗാനമേള പാട്ടുകാരനായിട്ടാണ് മമ്മൂട്ടി എത്തുന്നത്.
കലാസദന്‍ ഉല്ലാസ് എന്നാണ് മമ്മൂക്കയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ നായികയായി എത്തുന്നത് പുതുമുഖ താരം വന്ദിതയാണ്.രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
മുകേഷ്, ഇന്നസെന്റ്, സിദ്ദിഖ്, സലിം കുമാര്‍, ധര്‍മജന്‍, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. അഴകപ്പനാണ് ചിത്ത്രിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ഗാനഗന്ധര്‍വന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വന്റെ നിര്‍മാണം ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ്.