പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു. 89 വയസായിരുന്നു അദ്ദേഹത്തിന്. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം. ചലച്ചിത്ര മേഖലയില്‍ അദ്ദേഹം എത്തിയത് ചെമ്മീന്‍ സിനിമയുടെ നിശ്ചല ചിത്രങ്ങള്‍ പകര്‍ത്തി കൊണ്ടായിരുന്നു. സംവിധായകന്റെ പ്രധാന ചിത്രങ്ങള്‍ എന്ന് പറയുന്നത് സ്വപ്നം, അഭയം, യാഗം, കൊച്ചുകൊച്ചു മോഹങ്ങള്‍, കിളിവാതില്‍, കേശു, ഒരു യാത്ര തുടങ്ങിവയാണ്. മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനും സംവിധായകൻ അര്ഹനായിരുന്നു. ചലച്ചിത്ര പ്രവര്‍ത്തകരായ സംഗീത് ശിവന്‍, സന്തോഷ് ശിവന്‍, സഞ്ജീവ് ശിവന്‍ എന്നിവര്‍ മക്കളാണ്.
ശിവന്‍ എന്ന ശിവശങ്കരന്‍ നായര്‍ ഹരിപ്പാട് പടീറ്റതില്‍ വീട്ടില്‍ ഗോപാലപിള്ളയുടെയും വെട്ടുവിളഞ്ഞതില്‍ വീട്ടില്‍ ഭവാനിയമ്മയുടെയും ആറു മക്കളില്‍ രണ്ടാമനായിട്ടാണ് ജനിച്ചത്. തിരുവിതാംകൂറിലെയും തിരുകൊച്ചിയിലെയും പിന്നെ കേരളത്തിലെയും ആദ്യ ഗവ. പ്രസ് ഫൊട്ടോഗ്രഫറാണ് അദ്ദേഹം.