Latest News

പേര് സാമുവല്‍ ജോണ്‍ കാട്ടുക്കാരന്‍; സസ്‌പെന്‍സും ത്രില്ലറും നിറച്ച് എത്തിയ ടോവിനോ മംമ്താ കൂട്ടുകെട്ട് ചിത്രം ഫോറന്‍സികിന്റെ ട്രെയിലര്‍ കാണാം

Malayalilife
topbanner
പേര് സാമുവല്‍ ജോണ്‍ കാട്ടുക്കാരന്‍; സസ്‌പെന്‍സും ത്രില്ലറും നിറച്ച് എത്തിയ ടോവിനോ മംമ്താ കൂട്ടുകെട്ട് ചിത്രം ഫോറന്‍സികിന്റെ ട്രെയിലര്‍ കാണാം

ടൊവിനോ തോമസ് നായകനായ ഫോറന്‍സിക് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ത്രില്ലര്‍ സിനിമയുടെ സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ഒരു സൈക്കോ കില്ലറുടെ സാന്നിധ്യവും ട്രെയിലറില്‍ സൂചിപ്പിക്കുന്നുണ്ട്. അടുത്തിടെ, മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍ ചിത്രം അഞ്ചാം പാതിരക്കു ശേഷം മറ്റൊരു സീറ്റ് എഡ്ജ് ത്രില്ലര്‍ എന്ന സൂചനയും ട്രെയിലര്‍ നല്‍കുന്നു.

സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. റിതിക സേവ്യര്‍ ഐപിഎസ് എന്നാണ് മമ്തയുടെ കഥാപാത്രത്തിന്റെ പേര്.നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോറന്‍സിക്. 

ഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, റെബ മോണിക്ക ജോണ്‍, 'ഉണ്ട' സിനിമയിലൂടെ ശ്രദ്ധേയ പ്രകടനം കാഴ്ച്ച വെച്ച ലുഖ്മാന്‍ എന്നിവരും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. മാര്‍ച്ചിലാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

ടൊവിനോയ്ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കാസ്റ്റിങ് കോള്‍ വഴി തെരഞ്ഞെടുത്ത 17 പുതുമുഖങ്ങളാണ് ചിത്രത്തിലുള്ളത്. 


 

FORENSIC Malayalam Movie Official Trailer

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES