പ്രശസ്ത ഒ ടി ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സില്‍ 2021 ല്‍ റിലീസ് ചെയ്ത മലയാള സിനിമയാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ എന്ന പരിവേഷത്തോടുകൂടി ലോകം മൊത്തം ഏറ്റെടുത്ത സിനിമ കൂടിയാണിത്. നിരവധി അവാര്‍ഡുകളും സിനിമ നേടിയിട്ടുണ്ട്.
ഇപ്പോളിതാ 2022ലും കഴിഞ്ഞ ഡിസംബറിലുമായി തങ്ങള്‍ റിലീസ് ചെയ്ത പ്രശസ്ത സിനിമകളുടെയും സീരിസുകളുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള ക്രോസ് ഓവര്‍ വിഡിയോയിലും മിന്നല്‍ മുരളി ഇടംനേടി. നെറ്റ്ഫ്‌ലിക്‌സ്. നെറ്റ്ഫ്‌ലിക്‌സ് പ്ലെ ബാക്ക് 2022 എന്ന തീമുമായി ബന്ധപ്പെട്ടാണ് ഈ രസകരമായ 'ഡിലീറ്റഡ് സീന്‍' വിഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
ഇതില്‍ 'മിന്നല്‍ മുരളി'യായി ടൊവിനോ തോമസ് 'ഭൂല്‍ ഭുലയ്യ - 2' നായകനന്‍ കാര്‍ത്തിക് ആര്യന്റെ മുന്നിലെത്തി മലയാളത്തില്‍ ഡയലോഗ് പറഞ്ഞു വിരട്ടുന്നത് വിഡിയോയില്‍ കാണാം.കൊടും ഭീകര വില്ലന്മാരെ പിടിക്കാന്‍, മാവില്‍ കേറാതെ മാങ്ങ പറിക്കാന്‍, അളിയനെ തള്ളി കിണറ്റില്‍ ഇടാന്‍, എന്തിനും ഏതിനും.. യുവേഴ്‌സ് ട്രൂലി മിന്നല്‍ മുരളി... നിനക്ക് എന്റെ അഡ്രസ് അറിയാമോ?' എന്നാണ് വിഡിയോയില്‍ ടൊവിനോ ചോദിക്കുന്നത്.
ഇല്ല എന്ന് കാര്‍ത്തിക് പറയുമ്പോള്‍ കുഴപ്പമില്ല എന്റെ വിസിറ്റിങ് കാര്‍ഡ് വച്ചോളു എന്ന് പറഞ്ഞ് കാര്‍ഡ് കൊടുക്കുന്നു''. താരങ്ങളുടെ വിഡിയോ ആരാധകരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്.നെറ്റ്ഫ്‌ളിക്‌സ് പ്ലേ ബാക്ക് 2022 എന്ന ഹാഷ്ടാഗോടെയാണ് വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്.മൂന്ന് മിനിറ്റുള്ള നെറ്റ്ഫ്‌ലിക്‌സ് പ്ലെ ബാക്ക് 2022 വിഡിയോ ഇതിനകം വൈറലാണ്.