ദുബൈയിലെ പ്രമുഖ ഇംഗ്ലീഷ് മ്യൂസിക് ബാൻഡ്, സാം ശ്രഡ് ലൈൻ ന്റെ മെയിൻ ഗായകനായ സാം ശ്രഡർ രചനയും, സംഗീതവും നിർവഹിച്ചിരിക്കുന്ന പാട്ടു പാടിയിരിക്കുന്നതും സാം ഷ്റെഡ്‌ഡർ എന്ന യുവ ഗായകനാണ്. "അൺ ചൈൻഡ്" ഒഫീഷ്യൽ മ്യൂസിക് വീഡിയോ ദുബായ് ആസ്ഥാനമായുള്ള ഡി കെ എന്റർടൈന്മെന്റ്‌സ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഡി കെ എന്റർടൈന്മെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ഏപ്രിൽ 4 ഈസ്റ്റർ ദിനത്തിലാണ് റിലീസ് ചെയ്തത്.
മലയാള സിനിമയിലെ യുവതാരങ്ങളായ വിനയ് ഫോർട്ട്, അമിത് ചക്കാലക്കൽ ജി പി മിഥുൻ രമേശ്, മുന്ന സൈമൺ, സൗമ്യ മേനോൻ, അഞ്ജലി നായർ, ജെയിംസ് എലിയാ, പ്രൊഡക്ഷൻ കോണ്ട്രോളർ ബാദുഷ, സംവിധായകരായ സുഗീത്, ബോബൻ സാമുവേൽ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
ശ്രീരാജ് പണിക്കരാണ് നായകൻ, നായികയായി എത്തിയിക്കുന്നത് റോമാനിയാക്കാരി മോണിക്കയാണ്. ഇവർ തമ്മിലുള്ള റോമന്റിക് കോമ്പിനേഷൻ രംഗങ്ങൾ, അതുപോലെ ദുബൈയുടെ ഔട്ഡോർ രംഗങ്ങളും , ഗായകനായ സാം ഷ്റെഡ്റിന്റെ ഗസ്റ്റ് അപ്പീയറൻസും , റോക്ക് മ്യൂസിക്കും എല്ലാം ചേർന്നപ്പോൾ സാധാരണയായി കാണുന്ന ആൽബം സോങ്‌സിൽ നിന്നും " അൺ ചൈൻഡ്" കാണുന്നവർക്ക് വ്യത്യസ്ത ദൃശ്യ ശ്രവ്യ അനുഭാവമാകുന്നു. സഹതരങ്ങളായി രൂപേഷ് ടെലിച്ചേരിയും ക്രിസ് ബെന്നുസും അണിനിരക്കുന്നു.
മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് മലയാള സിനിമയിൽ അസിസ്റ്റന്റ് ഡയറക്റ്ററായ ഡേവിസ് ടോമിലിൻ കൊട്ടാരത്തിലാണ്. ശ്രീ ഹരിശങ്കർ ആലപിച്ച ജഗ് ഹാര, ഗാംഗ്സ് ഓഫ് സോനപ്പൂർ, സൗമ്യ മേനോൻ നായികയായെത്തിയ ഇനിയും, എന്നി മ്യൂസിക് വീഡിയോസിന് ശേഷം ഡികെ എന്റർടൈന്മെന്റ്സിൽ നിന്നും പുറത്തു വരുന്ന അൺ ചൈൻഡ് നു ഒരാഴ്ച കൊണ്ടുതന്നെ 300 കെ കാഴ്ച്ചക്കാരെ നേടാനായി യുട്യൂബിൽ .