ആര്‍.ഡി.എക്സിന്റെ വന്‍ വിജയത്തിനുശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍. വേഫേറെര്‍ ഫിലിംസ് ആണ് നിര്‍മ്മാണം. മേയ് 3ന് ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകും . കിംഗ് ഒഫ് കൊത്തക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ അഭിനയിച്ചിട്ടില്ല. ദുല്‍ഖര്‍ സല്‍മാനും യുവ സംവിധായകരില്‍ ശ്രദ്ധേയനായ നഹാസ് ഹിദായത്തും ആദ്യമായി ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.
കഴിഞ്ഞ ഓണത്തിന് ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പ് നടത്തിയ ചിത്രമായിരുന്നു ആര്‍.ഡി.എക്സ്. ഓണം റിലീസായിരുന്നു കിംഗ് ഒഫ് കൊത്തയും . വേഫേറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് കിംഗ് ഒഫ് കൊത്ത നിര്‍മ്മിച്ചത്. അതേസമയം മണിരത്‌നം - കമല്‍ഹാസന്‍ ചിത്രം തഗ് ലൈഫ്, വെങ്കി അറ്റ്‌ലൂരിയുടെ ലക്കി ഭാസ്‌കര്‍, ബ്‌ളാക് ആന്റ് വൈറ്റില്‍ ഒരുങ്ങുന്ന കാന്താ എന്നീ ചിത്രങ്ങളിലൂടെ അന്യഭാഷയില്‍ സജീവമാണ് ദുല്‍ഖര്‍, നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡിയിലും അഭിനയിക്കുന്നുണ്ട്.