നിര്‍മ്മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത ടൈം-ലൂപ്പ് ഹൊറര്‍ ചിത്രമായ 'ഡ്രെഡ്ഫുള്‍ ചാപ്‌റ്റേഴ്സ്' എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസര്‍ വീഡിയോ പുറത്തിറക്കി. ഹാലോവീന്‍ ദിനത്തില്‍ കാസാബ്ലാങ്ക ഫിലിം ഫാക്ടറിയുടെ യൂട്യൂബ് ചാനലിലാണ് ടീസര്‍ റിലീസ് ചെയ്തത്.
വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യയും നിര്‍മല്‍ ബേബിയും കൂടി നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും. ആറ് സുഹൃത്തുക്കള്‍ അവരുടെ അവധിക്കാലം ആഘോഷിക്കാന്‍ ഒരു ഒറ്റപ്പെട്ട ഹോംസ്റ്റേയില്‍ ഒത്തുകൂടുന്നതും, അവിടെ അവര്‍ ഒരു ഗുഹയില്‍ അകപ്പെട്ടുപോകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
ചിത്രം ഇതിനോടകം തന്നെ നിരവധി അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയിരുന്നു. കാനഡയിലെ ഫെസ്റ്റിവസ് ഫിലിം ഫെസ്റ്റില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് നേടിയ ചിത്രം ലോസ് ആഞ്ചെലെസിലെ ഹോളിവുഡ് ഗോള്‍ഡ് അവാര്‍ഡ്സില്‍ മികച്ച പരീക്ഷണ ചിത്രമായി തിരഞ്ഞെടുത്തിരുന്നു. ചിത്രത്തിലെ അഭിനയത്തിലൂടെ നായകന്‍ ജെഫിന്‍ ജോസഫ് മഹാരാഷ്ട്രയിലെ ഐഡിയല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. കൂടാതെ റീല്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്കും ചിത്രം തിരഞ്ഞെടുത്തിരുന്നു.
ജെഫിന്‍ ജോസഫ്, വരുണ്‍ രവീന്ദ്രന്‍, ആര്യ കൃഷ്ണന്‍, നിബിന്‍ സ്റ്റാനി, ശ്യാം സലാഷ്, ലാസ്യ ബാലകൃഷ്ണന്‍ എന്നിവരാണ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എഡിറ്റിംഗും സൗണ്ട് ഡിസൈനിങ്ങും സംവിധായകന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെഫിന്‍ ജോസഫ്. ഛായാഗ്രഹണം: മിഥുന്‍ ഇരവില്‍. സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്. സംഗീതം: ഫസല്‍ ഖായിസ്. ലൈന്‍ പ്രൊഡ്യൂസര്‍: ബ്രയന്‍ ജൂലിയസ് റോയ്. മേക്കപ്പ്-ആര്‍ട്ട്: രഞ്ജിത്ത് എ. അസോസിയേറ്റ് ഡയറക്ടര്‍സ്: അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. ചീഫ് അസ്സോസിയേറ്റ് ക്യാമറ: സിദ്ധാര്‍ഥ് പെരിയടത്ത്. സ്റ്റില്‍സ്: എം. ഇ. ഫോട്ടോഗ്രാഫി. സോഷ്യല്‍ മീഡിയ പ്രൊമോഷന്‍: ഇന്‍ഫോടെയ്ന്‍മെന്റ് റീല്‍സ്.