Latest News

'ഡ്രെഡ്ഫുള്‍ ചാപ്‌റ്റേഴ്സ്' ഹോളിവുഡ് ഗോള്‍ഡ് അവാര്‍ഡ്സിലേയ്ക്ക് തിരഞ്ഞെടുത്തു

Malayalilife
 'ഡ്രെഡ്ഫുള്‍ ചാപ്‌റ്റേഴ്സ്' ഹോളിവുഡ് ഗോള്‍ഡ് അവാര്‍ഡ്സിലേയ്ക്ക് തിരഞ്ഞെടുത്തു

നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത 'ഡ്രെഡ്ഫുള്‍ ചാപ്‌റ്റേഴ്സ്' എന്ന ടൈം-ലൂപ്പ് ഹൊറര്‍ ചിത്രം ലോസ് ആഞ്ചെലെസിലെ ഹോളിവുഡ് ഗോള്‍ഡ് അവാര്‍ഡ്സ് എന്ന ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തിരഞ്ഞെടുത്തു. ആഗസ്റ്റ് 27 ന് സാന്റാ മോണിക്കയിലെ ദി ഹഡ്‌സണ്‍ തിയേറ്ററില്‍ വെച്ച് നടക്കുന്ന ഇവന്റില്‍ മത്സരത്തിലെ വിജയ ചിത്രങ്ങള്‍ പ്രഖ്യാപിക്കും.  

വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യയും നിര്‍മല്‍ ബേബിയും കൂടി നിര്‍മ്മിച്ച ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും. ജെഫിന്‍ ജോസഫ്, വരുണ്‍ രവീന്ദ്രന്‍, ആര്യ കൃഷ്ണന്‍, നിബിന്‍ സ്റ്റാനി, ശ്യാം സലാഷ്, ലാസ്യ ബാലകൃഷ്ണന്‍ എന്നിവരാണ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗും സൗണ്ട് ഡിസൈനിങ്ങും സംവിധായകന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.

ആറ് സുഹൃത്തുക്കള്‍ അവരുടെ അവധിക്കാലം ആഘോഷിക്കാന്‍ ഒരു ഒറ്റപ്പെട്ട ഹോംസ്റ്റേയില്‍ ഒത്തുകൂടുന്നതും, അവിടെ അവര്‍ ഒരു ഗുഹയില്‍ അകപ്പെട്ടുപോകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ ചിത്രം ഉടനെ റിലീസ് ചെയ്യും.


എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെഫിന്‍ ജോസഫ്. ഛായാഗ്രഹണം: മിഥുന്‍ ഇരവില്‍. സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്. സംഗീതം: ഫസല്‍ ഖായിസ്. മേക്കപ്പ്-ആര്‍ട്ട്: രഞ്ജിത്ത് എ. അസോസിയേറ്റ് ഡയറക്ടര്‍സ്: അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. ചീഫ് അസ്സോസിയേറ്റ് ക്യാമറ: സിദ്ധാര്‍ഥ് പെരിയടത്ത്. സ്റ്റില്‍സ്: എം. ഇ. ഫോട്ടോഗ്രാഫി. സോഷ്യല്‍ മീഡിയ പ്രൊമോഷന്‍: ഇന്‍ഫോടെയ്ന്‍മെന്റ് റീല്‍സ്.
Reference: https://www.instagram.com/p/CvgkEqWL_JB

Dreadful Chapters Hollywood

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES