Latest News

മനോജ് കുമാറിന്റെ അവസ്ഥയുടെ യഥാർത്ഥ കാരണം എന്താണെന്ന് പറയാനാകില്ല; തുറന്ന് പറഞ്ഞ് ഡോക്ടർ രാജേഷ് കുമാർ

Malayalilife
  മനോജ് കുമാറിന്റെ അവസ്ഥയുടെ യഥാർത്ഥ കാരണം എന്താണെന്ന് പറയാനാകില്ല; തുറന്ന് പറഞ്ഞ് ഡോക്ടർ രാജേഷ് കുമാർ

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടനാണ്  മനോജ് കുമാർ. നിരവധി പരമ്പരകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. അടുത്തിടെ താരം നേരിടേണ്ടി വന്ന അവസ്ഥയെ കുറിച്ച് എല്ലാം തന്നെ തുറന്ന് പറഞ്ഞിരുന്നു . എന്നാൽ ഇപ്പോൾ അദ്ദേഹത്തെ കുറിച്ച്  ഡോക്ടർ രാജേഷ് കുമാർ മനോജിന്റെ അവസ്ഥയെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.

 ഇത് അത്യപൂർവം എന്ന് നമുക്ക് പറയാൻ ആകില്ല. കാരണം ഏകദേശം ഒരു ലക്ഷം ആളുകളിൽ അമ്പതു അറുപത് പേരിലെങ്കിലും ഈ അസുഖം ബാധിക്കാവുന്നതാണ്. സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കാറുണ്ട്. ചെറുപ്പക്കാരെ ബാധിക്കുന്നത് കുറവാണു എങ്കിലും പ്രായം ചെല്ലുന്നതിനു അനുസരിച്ചുകൊണ്ടും പ്രതിരോധശേഷി കുറയുന്നതിന് അനുസരിച്ചുകൊണ്ട് ഈ അസുഖം വരാം.

മനോജ് കുമാറിന് ഉണ്ടായ അവസ്ഥ ഇതായിരുന്നു. ഫേഷ്യൽ കനാലിനുള്ളിൽ ഏതെങ്കിലും തരത്തിലുള്ള നീർക്കെട്ട് ഉണ്ടായാൽ അത് ഫേഷ്യൽ നേർവിനെ കമ്പ്രെസ് ചെയ്യും. അതാണ് മുഖത്തിന്റെ ഏതെങ്കിലും ഭാഗത്തു പ്രശ്നം ഉണ്ടാകുന്നത്. നിങ്ങൾക്ക് ഏതെങ്കിലും ഫേഷ്യൽ പാൽസിയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചെറുതായി ആദ്യം അനുഭവപ്പെടുകയും, രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ രോഗം നമുക്ക് കാണാൻ കഴിയും. രണ്ടുതരത്തിൽ ഇത് കണ്ടുവരാറുണ്ട്.

ഒന്ന് മുഖം മുഴുവനും താഴേക്ക് തൂങ്ങി ഇരിക്കുന്ന രീതിയിൽ കണ്ടുവരാറുണ്ട്. രണ്ട് ഒരു സൈഡിലേക്ക് മുഖം കോടി പോകുന്ന അവസ്ഥ. അദ്ദേഹത്തിന്റെ വീഡിയോ കാണുമ്പൊൾ മനസിലാകുന്നത് അതാണ്. ഇത് വരാൻ ഉള്ള കാരണം ഇത് വരെയും 90 ശതമാനം കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പത്തുശതമാനം മാത്രമാണ് എന്താണ് കാരണം എന്ന് കണ്ടുപിടിച്ചിട്ടുള്ളത്.

ആ പത്തുശതമാനത്തിൽ ഒന്ന് എന്ന് പറയുന്നത് ചിക്കൻ പോക്സ് ഫാമിലിയിൽ പെട്ട വൈറസാണ്. ഈ വൈറസ് വന്നു കഴിഞ്ഞാൽ നമ്മൾ അറിയില്ല. അത് പ്രതിരോധശേഷി ഇല്ലാതിരിക്കുന്ന സമയത്തോ നമ്മുക്ക് കണ്ടുതുടങ്ങാം. ഇതൊക്കെ കാരണങ്ങൾ പറയാം എങ്കിലും യഥാർത്ഥ കാരണം എന്തെന്ന് പറയാൻ ആകില്ല.

Dr rajesh kumar words about manoj kumar illness

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES