കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കയാണ്.
ഏന്നാൽ ഇപ്പോൾ ഈ ലോക്ക് ഡൗൺ കാലം എങ്ങനെ ആനന്ദമാക്കണമെന്ന് തുറന്ന് പറയുകയാണ് നടി ഭാവന. പുതിയ ഫോട്ടോ പങ്കുവെച്ച് കൊണ്ടായിരുന്നു ഭാവന വെളിപ്പെടുത്തിയത്. ഉഞ്ഞാലാടാനുള്ള മൂഡ് ഉണ്ടാക്കൂ, നിങ്ങളുടെ ഹൃദയതാളം നോക്കൂ.. മനസ്സ് മാത്രമല്ല, ശരീരത്തിലെ എല്ലാ ഭാഗങ്ങള്‍ക്കും മൂഡുകള്‍ക്കും മാറ്റം സംഭവിക്കും.നിങ്ങളുടെ എല്ലാ തളര്‍ച്ചകളും പത്ത് സെക്കന്‍ഡുകള്‍ കൊണ്ട് മാറ്റാമെന്നാണ് ഭാവന പറയുന്നത്. ലോക്ഡൗണ്‍ ബോറടി മാറ്റാന്‍ ഇതൊക്കെ തന്നെ വഴി. ജിമ്മും മാസ്റ്ററേയും മിസ് ചെയ്യുന്നുവെന്ന് നേരത്തെ തന്നെ ഭാവന കുറിച്ചിരുന്നു.
അതേ സമയം 96ന്റെ കന്നട റീമേക്കിലൂടെ താരം വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത്. ഇതിന് ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയുമുണ്ടായി. കന്നടയില്‍ നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയിരിക്കുന്നത്. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഭാവന ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ലോക്ഡൗണില്‍ ഭര്‍ത്താവ് നവീനൊപ്പം കൂടുതല്‍ സമയം ചിലവിടാന്‍ പറ്റുന്ന സന്തോഷത്തിലാണ് താരം. ബാംഗ്ലൂരാണ് ഭാവനയുള്ളത്. ലോക്ഡൗണില്‍ ആകെ ബോറാണെന്ന് താരം പല പോസ്റ്റിലൂടെയും വ്യക്തമാക്കുകയും ചെയ്‌തു.