Latest News

ഇതോടെ ഓന്റെ എല്ലാ സൂക്കേടും തീരും;സൗബിന്‍ നായകനാകുന്ന ജിന്നിന്റെ സ്നിക് പിക് വീഡിയോ പുറത്തിറങ്ങി

Malayalilife
ഇതോടെ ഓന്റെ എല്ലാ സൂക്കേടും തീരും;സൗബിന്‍ നായകനാകുന്ന ജിന്നിന്റെ സ്നിക് പിക് വീഡിയോ പുറത്തിറങ്ങി

സൗബിന്‍ സാഹിര്‍ നായകനായെത്തിയ ചിത്രമായിരുന്നു ജിന്ന്.  സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങിയത്. ഇപ്പോഴിതാ  സിനിമയുടെ സ്‌നീക് പീക്ക് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ഡിസംബര്‍ 30ന് സിനിമ തിയേറ്ററുകളില്‍ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുളളത്.

സൗബിന്‍ അവതരിപ്പിക്കുന്ന ലാലപ്പന്‍ എന്ന കഥാപാത്രത്തിന്റെ രംഗമാണ് ഇപ്പോള്‍  പുറത്ത് വിട്ടിട്ടുളളത്. 'ലാലപ്പന് എന്തോ കുഴപ്പമുണ്ടെന്ന് ഒരു കൂട്ടം സ്ത്രീകള്‍ പറയുകയും ഇവിടേക്ക് ലാലപ്പന്‍ കയറിവരുന്ന' രസകരമായ രംഗമാണ് പുറ്ത്തിറങ്ങിയ വീഡിയോയിലുളളത്. സിനിമയിലെ സൗബിന്‍ അവതരിപ്പിക്കുന്ന  കഥാപാത്രത്തിന്റെ പേരാണ് ലാലപ്പന്‍. അയാളുടെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് ചിത്രത്തിന്റെ പ്രമേയം. മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും വലിയ ശ്രദ്ധനേടിയിരുന്നു.

കലി' എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രന്‍, ഷൈന്‍ ടോം ചാക്കോ, നിഷാന്ത് സാഗര്‍, സാബു മോന്‍, ലിയോണ ലിഷോയ്, ഷറഫുദ്ദീന്‍, കെ പി എസി ലളിത, ജഫാര്‍ ഇടുക്കി തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സ്‌ട്രെയ്റ്റ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണഅ ചിത്രം നിര്‍മ്മിക്കപ്പെടുന്നത്.  സുധീര്‍ വി കെ, മനു വലിയവീട്ടില്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്  ഗിരീഷ് ഗംഗാധരനാണ്. സംഗീതം പ്രശാന്ത് പിള്ള, മൃദുല്‍ വി നാഥ്, ചിത്രാംഗത കുറുപ്പ്, ബിജോയീ ബിച്ചു, നദീം, ജോഷ്വിന്‍ ജോയ് എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍. ജംനീഷ് തയ്യില്‍ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.


Djinn Sneak Peek 1

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES