മലയാള സിനിമയിൽ ബാലതാരമായി എത്തിയ നടിയാണ് ദിവ്യ ഉണ്ണി. മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകർ നായികായികായി എത്തിയപ്പോൾ താരത്തിന് നൽകിയിരുന്നത്. അഭിനയത്തിന് പുറമേ താരം മികച്ച ഒരു നർത്തകി കൂടിയാണ്. ചുരുങ്ങിയ കാലം കൊണ്ടായിരുന്നു ദിവ്യ മലയാള സിനിമയിൽ ഇടം നേടിയിരുന്നത്. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങള്‍ തന്നില്‍ ഭദ്രമാണെന്ന് താരം തെളിയിക്കുകയും ചെയ്‌തിരുന്നു.
മലയാള സിനിമ പ്രേക്ഷകർക്ക് ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യ ഉണ്ണിയേയും ഏവർക്കും സുപരിചിതമാണ്. ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെയായിരുന്നു വിദ്യ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. മികച്ച പുതുമുഖ നടിക്കുള്ള പുരസ്‌കാരവും ആദ്യ ചിത്രത്തിലൂടെ തന്നെ വിദ്യ സ്വന്തമാക്കിയിരിക്കുന്നു. തുടർന്ന് മികച്ച അവസരങ്ങള്‍ താരത്തെ തേടി എത്തിയിരുന്നു എങ്കിലും പിന്നീട് സിനിമയിൽ സജീവമായിരുന്നില്ല.
വിദ്യ മുമ്പ് ചേച്ചിയെക്കുറിച്ച് വാചാലയായി എത്തിയിരുന്നു. അമ്മയെപ്പോലെയാണ് ചേച്ചി തന്നെ നോക്കാറുള്ളത്. പല കാര്യങ്ങളിലും ആദ്യം തീരുമാനമെടുക്കുന്നത് ചേച്ചിയാണെന്നും വിദ്യ മുൻപ് തുറന്ന് പറഞ്ഞിരുന്നു. ചേച്ചിക്കൊപ്പം അനിയത്തിയും സിനിമയില്‍ ഒരുമിച്ചിരുന്നില്ലെങ്കിലും സ്റ്റേജ് പരിപാടികളില്‍
എത്തിയിരുന്നു. അടുത്തിടെയായിരുന്നു വിദ്യ വിവാഹിതയായത്. ആന്ന് വിവാഹത്തില്‍ തിളങ്ങി നിന്നത് ദിവ്യ ഉണ്ണി തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ സഹോദരിയെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.
ദിവ്യ ഉണ്ണി ഇപ്പോൾ എത്തിയിരിക്കുന്നത് കുട്ടിക്കാലത്തേയും ഇപ്പോഴത്തേയും ചിത്രങ്ങള്‍ പങ്കുവെച്ചാണ്. അവളുടെ പുഞ്ചിരി നോക്കൂ. ഹാപ്പി സിസ്റ്റേഴ്‌സ് ഡേ മൈ ഡാര്‍ലിംഗ് എന്നായിരുന്നു ദിവ്യ ഉണ്ണി കുറിച്ചത്. ഇതിനകം തന്നെ മീഡിയയിലൂടെ ചേച്ചിയുടേയും അനിയത്തിയുടേയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. ആരാധകർ നൽകിയ കമന്റ് ക്യൂട്ട് സിസ്റ്റേഴ്‌സാണല്ലോയെന്നായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ സിനിമയില്‍ സജീവമല്ലെങ്കിലും വിശേഷങ്ങള്‍ എല്ലാം തന്നെ പങ്കുവെച്ച് ദിവ്യ ഉണ്ണി സജീവമാകാറുണ്ട്.