മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് ടിനു പാപ്പച്ചന്‍. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സംവിധായകൻ സജീവമാകാറുണ്ട്. എന്നാൽ ഇപ്പോൾ സമൂഹത്തെ നന്നാക്കാനായി സിനിമ എടുക്കാന്‍ കഴിയില്ലെന്ന് സംവിധായകന്‍ ടിനു പാപ്പച്ചന്‍ തുറന്ന് പറയുകയാണ്. ബിഹൈന്‍ഡ് വുഡ്സ് ഐസിന്റെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു ടിനു. സമൂഹത്തെ നന്നാക്കാനായി സിനിമ എടുക്കാന്‍ പറ്റില്ലെന്നും നമ്മള്‍ എക്സ്പ്രെസ് ചെയ്യുമ്പോല്‍ നെഗറ്റീവ് ഷേഡ് ഉറപ്പായിട്ടും വരുമെന്നാണ് ടിനു പാപ്പച്ചന്‍ പറഞ്ഞത്.
‘പൊളിറ്റിക്കലി കറക്റ്റാവുക എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. മനുഷ്യരുടെ കഥയാണ് നമ്മള്‍ പറയുന്നത്. മനുഷ്യരെല്ലാം പൊളിറ്റിക്കല്‍ കറക്റ്റനെസ് ഉള്ളവരാണോ, അല്ലല്ലോ എല്ലാ മനുഷ്യരേയും എങ്ങനെ കറക്റ്റാക്കും. സമൂഹത്തെ നന്നാക്കാനായി സിനിമ എടുക്കാന്‍ പറ്റില്ല. സിനിമ മോശം മനുഷ്യരിലൂടെയും നല്ല മനുഷ്യരിലൂടെയും ഇതിനിടയില്‍ നില്‍ക്കുന്നവരിലൂടെയും പോകും.
നെഗറ്റീവ് ഷേഡിലൂടെ പോകാത്ത മനുഷ്യരുണ്ടോ. ഞാനൊക്കെ അങ്ങനെ പോയിട്ടുണ്ട്. നമ്മള്‍ എക്സ്പ്രെസ് ചെയ്യുമ്പോള്‍ അത് ഉറപ്പായിട്ടും വരും. എന്നാല്‍ മോശം കാര്യങ്ങളെ ഗ്ലോറിഫൈ ചെയ്താല്‍ വിമര്‍ശനങ്ങള്‍ ഓകെയാണ്’- ടിനു പറഞ്ഞു.