മലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് ആസിഫ് അലി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് മലയാള സിനിമയിലേക്ക് തുടക്കം കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. എന്നാൽ ഇപ്പോൾ സാധാരണ മറ്റു താരങ്ങള്‍ കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍, ഇഷ്ടമായില്ല എന്നുമാത്രമേ പറയാറുള്ളുവെന്നും എന്നാല്‍ ആസിഫ് വ്യത്യസ്തനാണെന്നും പറയുകയാണ് സംവിധായകന്‍ സേതു. കാന്‍ചാനല്‍മീഡിയയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ആസിഫുമായി എനിക്ക് ഒരുപാട് നാളത്തെ ബന്ധമുണ്ട്. അദ്ദേഹം സഹോദരതുല്യന്‍ ആണ് ഒരിക്കല്‍ മറ്റൊരു സംവിധായകന് വേണ്ടി ആസിഫിന്റെയടുക്കല്‍ ഒരു കഥ പറയുവാന്‍ പോയിരുന്നു. മലയാളത്തിലെ തന്നെ പ്രശസ്തനായ ഒരു സംവിധായകനായിരുന്നു ചിത്രം ചെയ്യേണ്ടിയിരുന്നത്.
കഥ പറയുന്ന സമയം ആ സംവിധായകനും മറ്റു ചിലരും എന്നോടൊപ്പമുണ്ടായിരുന്നു. കഥ മുഴുവന്‍ കേട്ട ശേഷം ആസിഫ് തനിക്ക് ഇത് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞതിനുശേഷം ആസിഫ് എന്നെ മാത്രം പുറത്തേക്ക് വിളിച്ചുകൊണ്ടുപോയിട്ട് പറഞ്ഞു, ‘ചേട്ടാ, എനിക്കിത് ഇഷ്ടപ്പെട്ടില്ല, സേതുവേട്ടന്‍ ഈ കഥ എഴുതരുത്’. എന്ന് ആസിഫ് പറഞ്ഞു. സാധാരണ മറ്റു താരങ്ങള്‍ കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍, ഇഷ്ടമായില്ല എന്നുമാത്രമേ പറയാറുള്ളൂ. പക്ഷേ അതില്‍നിന്നും വ്യത്യസ്തനായി ആസിഫ് കാണിച്ച ഒരു വലിയ സവിശേഷതയായി എനിക്ക് ആ സംഭവത്തിലൂടെ തോന്നി,’ സേതു കൂട്ടിച്ചേര്‍ത്തു.