മലയാള സിനിമയിലെ പ്രിയ താരം കെപിഎസി ലളിതയുടെ വിയോഗ വാർത്ത ഏവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
അനശ്വര നടി കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത് ശങ്കര്‍. ‘സു സു സുധി വാത്മീക’ത്തിന്റെ ഷൂട്ടിനിടയില്‍ സംഭവിച്ച ഹൃദയസ്പര്‍ശിയായ സംഭവം ഓര്‍ത്തെടുത്താണ് അദ്ദേഹം കെപിഎസി ലളിതയെ അനുസ്മരിച്ചത്.
രഞ്ജിത് ശങ്കറിന്റെ വാക്കുകള്‍: ‘സു സു സുധി വാത്മീക’ത്തില്‍ സുധിയുടെ കല്യാണ നിശ്ചയം ഷൂട്ട് ചെയ്തത് ലളിത ചേച്ചിയുടെ കാര്‍മികത്വത്തിലാണ്. ആ സീനില്‍ സുധി ഏതു വിരലിലാണു മോതിരം ഇടേണ്ടത് എന്ന് സംശയം ചോദിക്കുന്നതും അമ്മ അത് പറഞ്ഞു കൊടുക്കുന്നതും സ്വന്തം മകന്റെ നിശ്ചയ സമയത്ത് നടന്നത് ചേച്ചി പറഞ്ഞു എഴുതിയതാണ്.
അന്ന് ഗുരുതരമായ ഒരപകടം പറ്റി സിദ്ധു ഐസിയുവില്‍ ആണ്. ആ സിനിമ പൂര്‍ത്തിയാക്കാന്‍ ആശുപത്രിയില്‍ നിന്നാണ് ചേച്ചി വന്നത്. മറ്റേത് സിനിമ ആണെങ്കിലും ചേച്ചി അത് തന്നെ ചെയ്യുമായിരുന്നു.കാരണം ചേച്ചിക്ക് അഭിനയം ജീവനും ജീവിതമായിരുന്നു. ഇനി നമുക്ക് അങ്ങനെ ഒരു നടിയില്ല. പ്രണാമം